ഫിലാഡല്‍ഫിയ: കുന്നത്തുകോയിക്കല്‍ കെ.വി. ജോസഫ്

ഫിലാഡല്‍ഫിയ: കോന്നി കുന്നത്തുകോയിക്കല്‍ കെ.വി.ജോസഫ് ( 89 വയസ്സ്) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. പൊതുദര്‍ശനം : ഏപ്രില്‍ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തില്‍ ( 1085, Camp Hill Road, Fort Washington, PA 19034) സംസ്‌ക്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 13 നു ശനിയാഴ്ച രാവിലെ 9 മണിക്കു ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തില്‍ . തുടര്‍ന്ന് സംസ്‌കാരം സെന്റ് ജോണ്‍ ന്യൂമാന്‍ സെമിത്തേരിയില്‍ (3792, Coutny Line Road, Chalfont, PA 18914) . ഭാര്യ പരേതയായ ശോശാമ്മ ജോസഫ് കോന്നി വഞ്ചിപ്പാറ കുടുംബാംഗമാണ്. മക്കള്‍ : മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അസംബ്ലി അംഗവും ഭദ്രാസന ഇടവക മിഷന്‍ മുന്‍ ട്രഷററുമായ വര്‍ഗീസ് .കെ.ജോസഫ് (ഷാജി) , ഷൈനി, ഷൈല (എല്ലാവരും ബക്‌സ് കൗണ്ടി, ഫിലാഡല്‍ഫിയ) മരുമക്കള്‍ : ലിസി , പൊന്നച്ചന്‍, അനില്‍ (എല്ലാവരും ബക്‌സ് കൗണ്ടി, ഫിലാഡല്‍ഫിയ)
കൂടുതല്‍ വിവരങ്ങള്‍ക്ക് - ഷാജി 267 261 8965 / 215 822 2621