സിറിള്‍ കരിശേരിക്കലിന്റെ സംസ്‌കാരം ശനിയാഴ്ച

ഹൂസ്റ്റണ്‍: കോട്ടയം കല്ലറ കരിശേരിക്കല്‍ കുടുംബാംഗമായ ജയിംസിന്റെ മകന്‍ സിറിള്‍ (27) വാഹനാപകടത്തില്‍ മരിച്ചു. രാവിലെ ജോലിക്കു പോയ സിറിളിന്റെ കാറില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സമീപം വച്ച് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. പൊതുദര്‍ശനം ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം പേള്‍ലാന്‍ഡിലുള്ള സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍. അമ്മ പരേതയായ ജെസി കുമരകം കാമിച്ചേരില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ജൂഡിത്.