കുറുമുള്ളൂര്‍: തൂമ്പില്‍ അന്നമ്മ ഉതുപ്പാന്‍

കുറുമുള്ളൂര്‍: തൂമ്പില്‍ പരേതനായ ഉതുപ്പാന്റെ ഭാര്യ അന്നമ്മ ഉതുപ്പാന്‍ (93) നിര്യാതയായി. സംസ്‌ക്കാരം മെയ് 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍ . മക്കള്‍ : മേരി, പരേതനായ ജോയി, സിസ്റ്റര്‍ ദീപ (റിട്ട. പ്രഫസര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), പരേതനായ ബേബി, ബിജു തൂമ്പില്‍ (ഫൊക്കാന ബോസ്റ്റണ്‍ റീജിണല്‍ വൈസ് പ്രസിഡന്റ് ) . മരുമക്കള്‍ : പരേതനായ ഫിലിപ്പ് മാധവശ്ശേരില്‍ നീണ്ടൂര്‍, ലീലാമ്മ മുരിയന്‍മ്യാലില്‍ കട്ടച്ചിറ, ജോണ്‍ കോയിക്കല്‍ ഉഴവൂര്‍, ലിജി വലിയകാലായില്‍ ഇരിട്ടി. അന്നമ്മ ഉതുപ്പാന്റെ നിര്യാണത്തില്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോര്‍ഡും അഗാധ ദുഃഖം രേഖപ്പെടുത്തി.