ന്യൂജേഴ്‌സി: പ്രവിത്താനം ഓലിക്കല്‍ സാവിയോ തോമസ്

ന്യൂജേഴ്‌സി: പാലാ പ്രവിത്താനം ഓലിക്കല്‍ സാവിയോ തോമസ് (55 ) ന്യൂജേഴ്‌സിയില്‍ സ്വവസതിയില്‍ നിര്യാതനായി. പൊതുദര്‍ശനം മെയ് 30 വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 9.30 വരെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873). മെയ് 31 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ പൊതു ദര്‍ശനവും പത്തിന് വിശുദ്ധ ദിവ്യബലിയും ഉണ്ടായിരിക്കും. തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റ് വേ റിസറകഷന്‍ സെമിത്തേരിയില്‍ സംസ്‌കാരം. (100 Acres at Hoes Lane and park Avenue, Piscataway, NJ 08854). ഭാര്യ: പോളിന്‍. മക്കള്‍:ഷെറിന്‍, സ്റ്റെഫി. പ്രവിത്താനം ഓലിക്കല്‍ പരേതരായ ജോസഫ് തോമസ് - അച്ചാമ്മ ( രാമപുരം ചിറയില്‍ കുടുംബാംഗം) ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലിസി ഓലിക്കല്‍ (കേരളം), ആനി ചാക്കോ (കേരളം), ബാബു തോമസ് (ചെന്നൈ), പരേതരായ രാജു തോമസ് , ജോര്‍ജ് തോമസ്. പരേതന്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന പള്ളി ഇടവകാംഗമാണ്.
വിവരങ്ങള്‍ക്ക്: കോളിന്‍ മോര്‍സ് (732) 7894774.