ന്യൂയോര്‍ക്ക്: അച്ചാമ്മ ഈപ്പന്‍

ന്യൂയോര്‍ക്ക് : എറണാകുളം ഇടപ്പള്ളി മണപ്പറമ്പില്‍ പരേതനായ പി.ഇ.ഈപ്പന്റെ ഭാര്യ അച്ചാമ്മ ഈപ്പന്‍ ( പെണ്ണമ്മ - 95 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത പള്ളം ചിറയില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. 30 വര്‍ഷത്തിലധികമായി ന്യൂയോര്‍ക്കില്‍ താമസിച്ചു വരുകയായിരുന്നു. മക്കള്‍ : ജോളി ഈപ്പന്‍, ജോസഫ് ഈപ്പന്‍ (ജോസ്) (രണ്ടുപേരും ന്യൂയോര്‍ക്ക്) . മരുമക്കള്‍ : ശോശാമ്മ ജോസഫ്, സാറാമ്മ ജോളി (രണ്ടുപേരും ന്യൂയോര്‍ക്ക്) പൊതുദര്‍ശനം: ജൂണ്‍ 7 വെള്ളിയാഴ്ച വൈകുന്നരം 4 മുതല്‍ 9 വരെ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍തോമ ദേവാലയത്തില്‍ . സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 8 ശനിയാഴ്ച രാവിലെ 9 മുതല്‍ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍തോമ ദേവാലയത്തില്‍. തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്‌കാരം. ്.
ജീമോന്‍ റാന്നി