ഇന്ത്യയിലെ ഓഹരി വിപണി മൂല്യം 6.1 ലക്ഷം കോടി ഡോളറിന്റേതാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്

Mon,Mar 12,2018


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓഹരി വിപണിയുടെ മൂല്യം (ഇക്വിറ്റി മാര്‍ക്കറ്റ് കാപ്) 2027-ല്‍ 6.1 ലക്ഷം കോടി യു.എസ്. ഡോളറിന്റേതാകുമെന്ന് റിപ്പോര്‍ട്ട്. 2017-ല്‍ ഇത് 2.3 ലക്ഷം കോടി യു.എസ്. ഡോളറായിരുന്നു. ധനകാര്യ സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പഠന റിപ്പോര്‍ട്ടിലേതാണ് വെളിപ്പെടുത്തല്‍. ഏഷ്യന്‍ വിപണികളില്‍ ഇന്ത്യയിലെ ഓഹരി വിപണി കൂടുതല്‍ വേഗത്തില്‍ വളരുമെന്നും 10.1 ശതമാനമായിരിക്കും വാര്‍ഷിക വളര്‍ച്ചാ നിരക്കെന്നും (CAGR) റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന/ഹോങ്കോങ് വിപണി മൂല്യം 7.9 ശതമാനം വളര്‍ച്ചയോടെ 30 ലക്ഷം കോടി ഡോളറാകുമെന്നാണ് വിലയിരുത്തല്‍. ഇത് ഇപ്പോഴത്തെ യു.എസ്. ഓഹരി വിപണി മൂല്യത്തിന് ഏകദേശം അടുത്തു വരും (31 ലക്ഷം കോടി ഡോളര്‍). 13.8 ലക്ഷം കോടി ഡോളറാണ് ചൈനയുടെ നിലവിലെ ഓഹരി വിപണി മൂല്യം. ഏഷ്യന്‍ ഓഹരികളുടെ മൂല്യം പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിച്ച് 56 ലക്ഷം കോടി യു.എസ്. ഡോളറായി മാറുമെന്നും പഠനത്തില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നോര്‍ത്ത് അമേരിക്കയെ 2027-ഓടെ ഏഷ്യന്‍ ഓഹരി വിപണി പിന്നിലാക്കിയേക്കും എന്നാണ് സൂചന.

Other News

  • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
  • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
  • ട്രമ്പ് പ്രതിസന്ധിയില്‍; പെന്‍സ് കാത്തിരിക്കുന്നു?
  • ഇന്ത്യന്‍ നയതന്ത്രത്തിന്റെ മുഖ്യധാരയിലേക്ക് യൂറോപ്പ് വീണ്ടും
  • കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ മോഡിയുടെ ജന്മദിനാഘോഷം
  • തമിഴ്‌നാട്ടില്‍ യുവാവിന് കൂട്ടുകാര്‍ വിവാഹദിനത്തില്‍ സമ്മാനമായി നല്‍കിയത് പെട്രോള്‍
  • കുരിശിന്റെ വഴിയിലെ ജ്ഞാന വൃദ്ധന്‍
  • ജപ്പാനില്‍നിന്നും ഇന്ത്യ വഴി ലോകത്തേക്ക്
  • അഫ്ഗാനിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ നേരിടുന്ന വെല്ലുവിളി
  • ലീലാമ്മ ഫിലിപ്പ് മഠത്തിപറമ്പില്‍ നിര്യാതയായി
  • 'ജാതി അസമത്വം: ഗാന്ധിജിയെ ആദ്യം സ്വാധീനിച്ചത് ശ്രീനാരായണ ഗുരു'
  • Write A Comment

     
    Reload Image
    Add code here