വിമാനത്തില്‍ ചികിത്സ നല്‍കിയ മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം

Tue,Mar 13,2018


പ്പുതറ: സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനു പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം. ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരന്‍ വാഴക്കാട് സ്വദേശി മുഹമ്മദിനാണ്(77) ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരുംചേര്‍ന്നു പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി. സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ജോമോളും നീനാ ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്‌സുമാരുടെ സമയോചിതമായ ഇടപെടല്‍കാരണം യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്‍കി.

Other News

  • അന്നമ്മ ഉമ്മന്‍ നിര്യാതയായി
  • സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം
  • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
  • ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം സൗദിയെ പ്രകോപിപ്പിക്കാന്‍
  • ഇന്ത്യയുടെ വളര്‍ച്ച ഗംഭീരം; ആളോഹരി വരുമാനം ഏറെ പിന്നില്‍
  • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
  • എച്ച് 1 ബി വിസ പ്രക്രിയ മാറുന്നു; ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണന
  • സത്യാ നദെല്ലയുടെ നേതൃത്വത്തില്‍ വീണ്ടും കരുത്ത് നേടുന്ന മൈക്രോസോഫ്റ്റ്
  • സെന്റിനെലീസ് ഗോത്രവര്‍ഗ്ഗക്കാരുമായി സൗഹൃദം സ്ഥാപിച്ച വനിത
  • ഇലക്ട്രിക്ക് വാണിജ്യ വാഹന നിര്‍മ്മാണത്തില്‍ ചൈന ബഹുദൂരം മുന്നില്‍
  • മ്യാന്‍മറില്‍ സു ചിക്കെതിരെ നിരാശരായ യുവതലമുറ
  • Write A Comment

     
    Reload Image
    Add code here