പ്രശസ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ് അന്തരിച്ചു

Tue,Mar 13,2018


ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ് അന്തരിച്ചു.
ബുധനാഴ്ച കേംബ്രിഡ്ജിലെ വസതിയിലായിരുന്നു 76 കാരനായ സ്റ്റീഫന്‍ ഹോക്കിംങിന്റെ അന്ത്യമെന്ന് കുടുംബ വക്താവ് അറിയിച്ചു.
ഞങ്ങളുടെ പ്രയങ്കരനായ പിതാവ് ഇന്ന് മരണമടഞ്ഞു. പ്രൊഫ. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ തയ്യാറാക്കി നല്‍കിയ പ്രസ്താവന ഉദ്ധരിച്ച് ബ്രിട്ടനിലെ പ്രസ് അസോസിയേഷന്‍ ന്യൂസ് ഏജന്‍സിയും അറിയിച്ചു.
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, ദ യൂണിവേഴ്‌സ് ഇന്‍ എ നട്ട് ഷെല്‍, ദ ഡ്രീംസ് ദാറ്റ് സ്റ്റഫ് ഈസ് മെയ്ഡ് ഒഫ് തുടങ്ങി പ്രശസ്തങ്ങളായ അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ മൈ ബ്രീഫ് ഹിസ്റ്ററി 2013 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
ചലച്ചിത്ര പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെട്ട ദ തിയറി ഓഫ് എവരിതിംഗ് എന്ന സിനിമ ഹോക്കിംങിന്റെ മുന്‍ ഭാര്യ ജെയ്ന്‍ ഹോക്കിങ്ങിന്റെ ഓര്‍മ്മക്കുറിപ്പുകളായ ട്രാവലിങ് ടു ഇന്‍ഫിനിറ്റി: മൈ ലൈഫ് വിത് സ്റ്റീഫന്‍, എന്നിവയെ ആധാരമാക്കി നിര്‍മ്മിച്ചതാണ്.
അനക്കമറ്റ ശരീരം വീല്‍ചെയറില്‍ ഒതുങ്ങിയെങ്കിലും നിരന്തരം ചലിച്ചുകൊണ്ടിരുന്ന മസ്തിഷ്‌കത്തെയും മനസിനെയും കൊണ്ട് ശാസ്ത്രലോകത്തെ നിയന്ത്രിച്ച അദ്ഭുത പ്രതിഭായമായിരുന്നു സ്റ്റഫന്‍ ഹോക്കിംങ്.
യുകെയിലെ ഓക്‌സ്ഫഡില്‍ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനായിരുന്നു ജനനം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനു ശേഷം കേംബ്രിജില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ 1962ലാണ് അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന അസുഖം ബാധിച്ചതായി കണ്ടെത്തിയത്. രണ്ടുവര്‍ഷത്തെ ആയുസ്സുമാത്രമാണ് ഡോക്ടര്‍മാര്‍ വിധിച്ചിരുന്നതെങ്കിലും ഏഴുപത്തിയാറു വയസ്സുവരെ ജീവിച്ചു.
'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)' എന്ന ഗ്രന്ഥത്തിലൂടെ ലോകപ്രശസ്തനായി.
തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ശ്രദ്ധേയനായി. 'തിയറി ഓഫ് എവരിതിങ്' എന്ന പേരില്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയെന്ന പേരിനും സ്റ്റീഫന്‍ ഹോക്കിങ് അര്‍ഹനായി. The Universe in a Nutshell, മകള്‍ ലൂസിയുമായി ചേര്‍ന്നു കുട്ടികള്‍ക്കായി അദ്ദേഹം എഴുതിയ 'George's Secret Key to The Universe, ദ് ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്‌സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയും വായിച്ചിരിക്കേണ്ടതാണ്. ജി.എഫ്.ആര്‍.എല്ലിസുമായി ചേര്‍ന്ന് എഴുതിയ 'ലാര്‍ജ് സ്‌കെയില്‍ സ്ട്രക്ചര്‍ ഓഫ് സ്‌പേസ് ടൈം', ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ 'ജനറല്‍ റിലേറ്റിവിറ്റി' എന്നിവയാണു മറ്റു പ്രധാന രചനകള്‍.

Other News

 • ഞാറവേലില്‍ സിറിയക് നിര്യാതനായി
 • 'ഗുരുതരമായ ഭിന്നതകള്‍ മാറ്റിവച്ച്' റഷ്യക്കെതിരെ നാറ്റോ ഒന്നിക്കുന്നു
 • ഇന്ത്യയില്‍ ഇലക്ട്രിക്ക് കാറുകള്‍ ഉടനെത്തിക്കാന്‍ നിസ്സാന്‍
 • ആര്‍ബിഐ പലിശനിരക്കുകള്‍ ഉയര്‍ത്തിയത് മോദിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും
 • ബിജെപി 'ഡാമേജ് കണ്‍ട്രോള്‍ മോഡി'ല്‍
 • പത്തുകോടി വര്‍ഷം പഴക്കം; ദിനോസറുകളുടെ കാലത്തെ തവള ആമ്പറിനുള്ളില്‍
 • മാതാപിതാക്കള്‍ സാലഡ് വിളമ്പിയത് ഇഷ്ടപ്പെടാത്ത പന്ത്രണ്ടുകാരന്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍!
 • അധോലോകസംഘങ്ങള്‍ മേയുന്ന നാട്ടിലേക്ക് തിരിച്ചയക്കപ്പെടുന്നവര്‍
 • ട്രമ്പ്-കിം ഉച്ചകോടി വിജയം; ചെയ്യാനുള്ളത് വളരെയേറെ
 • അവസരം പാര്‍ത്ത് ഇടതും ബിജെപിയും
 • വൈരികളുമായി അമേരിക്ക അടുക്കുമ്പോള്‍ ചിരകാല സുഹൃത്തുക്കള്‍ അകലുന്നു
 • Write A Comment

   
  Reload Image
  Add code here