സിറിയന്‍ ദൗത്യം വിജയമെന്ന് ട്രമ്പ്‌ , യുഎന്നില്‍ റഷ്യക്ക് തിരിച്ചടി

Sun,Apr 15,2018


വാഷിങ്ടണ്‍: സിറിയയിലെ സൈനിക നടപടി വിജയമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്‌ . 'കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു സിറിയയിലേത്. ഫ്രാന്‍സിനും ബ്രിട്ടനും നന്ദി. ദൗത്യം പൂര്‍ണം എന്ന് ട്രമ്പ്‌ ട്വീറ്റ് ചെയ്തു'. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ രാസായുധ സംഭരണകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാസായുധം പ്രയോഗിക്കാന്‍ സിറിയ ഇനിയും മുതിര്‍ന്നാല്‍ വീണ്ടും വ്യോമാക്രമണത്തിന് തയ്യാറാണെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ പറഞ്ഞു. യു.എന്‍ രക്ഷാസമിതിയോഗത്തിലാണ് അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ ഇത് പറഞ്ഞത്. റഷ്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് രക്ഷാസമിതി യോഗം ചേര്‍ന്നത്. നൂറിലധികം മിസൈലുകളാണ് സിറിയയില്‍ സംയുക്ത സൈനിക നീക്കത്തില്‍ വര്‍ഷിച്ചത്.

സൈനിക നടപടിക്കെതിരെ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ റഷ്യയുടെ നിലപാടിന് പക്ഷേ യു.എന്നില്‍ കാര്യമായ പിന്തുണ കിട്ടിയില്ല. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക നടപടിയെ അപലപിക്കണമെന്ന റഷ്യയുടെ പ്രമേയത്തെ ചൈനയും ബൊളീവിയയും മാത്രമാണ്. ഇതോടെ 15 അംഗ രക്ഷാസമിതി പ്രമേയം തള്ളി. Content Highlights: Trump, US-Led Strikes In Syria, Russia

Other News

  • ഫോമാ പ്രസിഡന്റായി ഫിലിപ്പ് ചാമത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു
  • ഇറക്കുമതിചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ; യൂറോപ്യന്‍ യൂണിയനില്‍ വെള്ളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍; ഇന്ത്യയില്‍ ഓഗസ്റ്റ് 4 മുതല്‍
  • അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച കുട്ടികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; മെലാനിയ ട്രമ്പ് ടെക്‌സസില്‍ കുട്ടികളെ പാര്‍പ്പിച്ച ക്യാമ്പ് സന്ദര്‍ശിച്ചു
  • തോട്ടത്തില്‍ കയറി മാങ്ങാ പറിച്ചതിന് കുട്ടിയെ തോട്ടം ഉടമ വെടിവെച്ചുകൊന്നു
  • കുടിയേറ്റനയം: ട്രമ്പിന്റെ പിന്മാറ്റം ഭാര്യ മെലാനിയയുടയെും മകള്‍ ഇവാന്‍കയുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്
  • ന്യൂജേഴ്‌സിയില്‍ നഴ്‌സസ് ഡേ ആഘോഷിച്ചു
  • ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് രജത ജൂബിലി ആഘോഷിക്കുന്നു
  • മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു
  • മുപ്പതോളം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കുന്ന നയം ട്രമ്പ് ഭരണകൂടം പിന്‍വലിക്കുന്നു; എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു
  • ഷിക്കാഗോയില്‍ ഫോമാ കണ്‍വന്‍ഷനു തുടക്കമായി
  • Write A Comment

     
    Reload Image
    Add code here