കത്തുവ കൊലപാതക കേസിലെ വിചാരണ ഈ മാസം 28 ലേക്ക് മാറ്റി; പാരയപൂര്‍ത്തിയാകാത്ത പ്രതിക്കായി പ്രത്യേക കുറ്റ പത്രം; വിചാരണക്കോടതി ചണ്ഡിഗഢിലേക്ക് മാറ്റാന്‍ പ്രതികളുടെ നീക്കം

Mon,Apr 16,2018


ശ്രീനഗര്‍: കശ്മീരിലെ കത്തുവയില്‍ എട്ടു വയസ്സുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ വിചാരണ മാറ്റി.
തിങ്കളാഴ്ച തുടങ്ങാനിരുന്ന വിചാരണ ഈ മാസം 28-ലേക്കാണ് മാറ്റിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി %ക്രേത്തില്‍ ഒളിപ്പിച്ച് ബലമായി ലഹരി മരുന്നു നല്‍കി മാറി മാറി മാനഭംഗപ്പെടുത്തിയതിനുശേഷം കൊലപ്പെടുത്തിയ കേസില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വിചാരണയാണ് മാറ്റിയത്.
പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്ളതിനാല്‍ അയാള്‍ക്കായി പ്രത്യേകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കത്തുവ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക. സെഷന്‍സ് കോടതിയിലാണ് മറ്റ് ഏഴു പ്രതികളുടെയും വിചാരണ നടക്കുക. കേസ് നടപടികള്‍ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രണ്ട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്‌ലിം വര്‍ഗീയ ധ്രുവീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, കേസ് പരിഗണിക്കുന്നത് കഠ്വയില്‍നിന്ന് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതികളുടെ കുടുംബാംഗങ്ങള്‍ക്കും ഇവര്‍ക്കായി ഹാജരാകുന്ന അഭിഭാഷകനും പൊലീസ് സംരക്ഷണവും തേടുമെന്നാണ് സൂചന. അതിനിടെ, തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്തുവ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്തും രംഗത്തെത്തിയിട്ടുണ്ട്.
ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും അവര്‍ അറിയിച്ചു. ജനുവരി പത്തിന് വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പ്രതികളൊരാള്‍ തൊട്ടടുത്ത ക്ഷേത്രത്തിലേക്കു കൊണ്ടുപോയി ഒരാഴ്ച തടവില്‍വച്ചു മാനഭംഗപ്പെടുത്തിയത്.
മാനഭംഗത്തില്‍ കൂട്ടുപ്രതികള്‍ കൂടി പലപ്പോളായി ഉള്‍പ്പെടുകയായിരുന്നു. ഭക്ഷണം നല്‍കാതെ ലഹരി നല്‍കി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു.
വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ചു കൊലപ്പെടുത്തി.
മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്.

Other News

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു
  • ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ഇനിയും വൈകും
  • വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച യാത്രക്കാരെ പുറത്താക്കാന്‍ ഫുള്‍ എ.സി പ്രവര്‍ത്തിപ്പിച്ച് പൈലറ്റിന്റെ ക്രൂരത
  • പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു
  • യുപിയില്‍ വീണ്ടും പശുവിഷയം ആരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നു; മര്‍ദനമേറ്റ രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍
  • മക്കള്‍ നീതി മയ്യത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് കമല്‍ഹാസന്‍; തെരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
  • ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു
  • കശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാർ രാജി വെച്ചു; രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി
  • കശ്മീരിൽ മെഹ്ബൂബ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു
  • വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ ബംഗാളിൽ പിടിയിൽ
  • പ്രധാനമന്ത്രി മൂന്നുകൊല്ലം മുമ്പ് ഒറീസക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് നേരിട്ട് കണ്ട് പറയാന്‍ യുവാവ് നടന്നുതീര്‍ത്തത് 1350 കിലോമീറ്റര്‍
  • Write A Comment

     
    Reload Image
    Add code here