സീറ്റ് മോഹികളുടെ തള്ളിക്കയറ്റം; കര്‍ണാടക കോണ്‍ഗ്രസില്‍ കലാപം; മാണ്ഡ്യയില്‍ ഓഫീസ് പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു

Mon,Apr 16,2018


ബെംഗളൂരു: കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കിയതിനു പിന്നാലെ സീറ്റുി ലഭിക്കാതിരുന്ന സ്ഥാനാര്‍ഥി മോഹികള്‍ കലാപം തുടങ്ങി.
പ്രതിഷേധക്കാര്‍ മാണ്ഡ്യയിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു. സീറ്റു പ്രതീക്ഷിച്ചിട്ടും കിട്ടാതെ പോയ നേതാക്കളും അവരുടെ അനുയായികളുമാണ് കലാപവുമായി രംഗത്തുള്ളത്. പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി.
സീറ്റു ലഭിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുമെന്ന ഭീഷണിയുമായി ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് കിട്ടാത്ത പലരും മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി.
ചിലരാകട്ടെ ഒരു പടി കൂടി കടന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനമുയര്‍ത്തി.
ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്.

സാഹചര്യങ്ങളെല്ലാം അനുകൂലമായി നില്‍ക്കുമ്പോഴാണ്, സീറ്റു നിഷേധിക്കപ്പെട്ടവര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നത്.
ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. മാണ്ഡ്യയിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫിസ് തല്ലത്തകര്‍ത്തു. ചലച്ചിത്രതാരവും സിറ്റിങ് എംഎല്‍എയുമായ അംബരീഷിനാണ് കോണ്‍ഗ്രസ് ഇവിടെ സീറ്റ് നല്‍കിയത്.
പതിറ്റാണ്ടുകള്‍ക്കുശേഷം, കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ച സാധ്യമാക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്കു മേലാണ് സീറ്റ് മോഹികളുടെ പ്രതിഷേധം കരിനിഴല്‍ വീഴ്ത്തുന്നത്. ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന സൂചനയാണ് അഭിപ്രായ സര്‍വേകളെല്ലാം നല്‍കുന്നത്. സാഹചര്യങ്ങളെല്ലാം അനുകൂലമായി നില്‍ക്കുമ്പോഴാണ്, സീറ്റു നിഷേധിക്കപ്പെട്ടവരുടെ വ്യാപക പ്രതിഷേധം.
സീറ്റു നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് പി. രമേഷ് താന്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തേത് ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്നും സിദ്ധരാമയ്യയുടെ തുഗ്ലക് കോണ്‍ഗ്രസാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സീറ്റു നിഷേധിക്കപ്പെട്ട മുന്‍ എക്‌സൈസ് മന്ത്രി മനോഹര്‍ തഹ്സില്‍ദാറിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ഹംഗലില്‍ റോഡ് ഉപരോധിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാതെ പോയ ജാഗലൂര്‍ എംഎല്‍എ എച്ച്.പി. രാജേഷ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയെ കാണാന്‍ ബെംഗളൂരുവിലെത്തി.
സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിവച്ച കിട്ടൂരില്‍ നിലവിലെ എംഎല്‍എ ഡി.ബി. ഇനാംദറിന്റെ അനുയായികള്‍ കടുത്ത പ്രതിഷേധത്തിലാണ്. അഞ്ചുവട്ടം കിട്ടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള ഇനാംദറിനു പകരം അദ്ദേഹത്തിന്റെ ബന്ധുവായ ബാബസാഹെബ് പാട്ടീലിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തിലാണ് ഇനാംദറിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിലമംഗള മണ്ഡലത്തില്‍ സീറ്റു നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് അഞ്ജന മൂര്‍ത്തിയുടെ അനുയായികളും പ്രതിഷേധവുമായി രംഗത്തുണ്ട്.
ആര്‍. നാരായണസ്വാമിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ഞായറാഴ്ച വൈകിട്ടാണ് 218 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. 225 അംഗ നിയമസഭയില്‍ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍നിന്നാണ് ഇക്കുറി ജനവിധി തേടുന്നത്. അദ്ദേഹം മല്‍സരിച്ചു വന്ന വരുണ മണ്ഡലത്തില്‍ മകന്‍ യതീന്ദ്രയാണ് ഇത്തവണ സ്ഥാനാര്‍ഥി.

Other News

  • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
  • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
  • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
  • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
  • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
  • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
  • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
  • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
  • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
  • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
  • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
  • Write A Comment

     
    Reload Image
    Add code here