റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം: ഒളിവിലായിരുന്ന അപ്പുണ്ണിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

Mon,Apr 16,2018


തിരുവനന്തപുരം: കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷിനെ സ്റ്റുഡിയോയ്ക്കുള്ളില്‍ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതികളിലൊരാളായ അപ്പുണ്ണി പിടിയിലായി.
തമിഴ്‌നാട്ടിലെ ഒളികേന്ദ്രത്തില്‍ നിന്നാണ് ഇയാളെ കേരള പോലീസ് പിടികൂടിയത്. അപ്പുണ്ണിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പിടിയിലായ ക്വേട്ടഷന്‍ സംഘത്തിലെ പ്രധാനി അലിഭായിയുടെ സഹായി ആയിരുന്നു അപ്പുണ്ണി. .
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ചെന്നൈയിലേക്കു മുങ്ങിയ അപ്പുണ്ണി രണ്ടാഴ്ചയായി അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ഖത്തറിലെ വ്യവസായി അബ്ദുല്‍ സത്താറാണു രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി മൊഴി നല്‍കിയിരുന്നു. മടവൂര്‍ ജംക്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മാര്‍ച്ച് 27നു പുലര്‍ച്ചെയാണു രാജേഷ് വെട്ടേറ്റു മരിച്ചത്.. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. .
രക്തം വാര്‍ന്നാണു മരണം. ഖത്തറില്‍ വെച്ച് രാജേഷുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ മുന്‍ ഭര്‍ത്താവ് അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊലപ്പെടുത്താന്‍ അലിഭായിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. രാജേഷുമായി ഭാര്യയ്ക്കുണ്ടായ അടുപ്പം മൂലം കുടുംബം തകരുകയും യുവതി വേറെ താമസിക്കുകയും ചെയ്തതും ബിസിനസ് തകര്‍ന്നതും മൂലമുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പറയുന്നു.
രാജേഷ് വെട്ടേറ്റു കൊല്ലപ്പെടുന്ന സമയത്തും ഈ യുവതിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.
ഫോണിലൂടെ രാജേഷിന്റെ കരച്ചില്‍ കേട്ടതായും യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

Other News

 • ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ എല്ലാ ഹര്‍ജികളും നവംബറില്‍ പരിഗണിക്കും: സുപ്രീംകോടതി
 • രാഹുല്‍ ഈശ്വറിനെ കോടതി ജാമ്യത്തില്‍ വിട്ടു
 • ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
 • ശബരിമലയെ കലാപ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ആസൂത്രിത നീക്കം നടത്തിയെന്ന് മുഖ്യമന്ത്രി
 • അന്തരിച്ച കവി അയ്യപ്പനെതിരെ വീണ്ടും ലൈംഗിക ആരോപണം; പീഡന ശ്രമം നടത്തിയെന്ന് എഴുത്തുകാരി എച്ചുമുക്കുട്ടി
 • ഗള്‍ഫിലെ അറബി സംസാര ഭാഷ എളുപ്പമാക്കുന്നതിന് മലയാളി രചിച്ച പുസ്തകങ്ങള്‍ ശ്രദ്ധേയമാകുന്നു
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍
 • യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി
 • ശബരിമല യുവതീ പ്രവേശനവിധി : റിവ്യൂ ഹര്‍ജികളുടെ പരിഗണനാ തീയതി സുപ്രിം കോടതി നാളെ തീരുമാനിക്കും
 • ശബരിമലയില്‍ ഇന്ന് നടയടക്കും; തിങ്കളാഴ്ച അയ്യപ്പ ദര്‍ശനത്തിനായി യുവതികളുടെ ശ്രമം
 • ശബരിമല കയറാനെത്തിയ രഹന ഫാത്തിമക്കെതിരെ ബിഎസ്എന്‍എല്‍ വകുപ്പ് തല നടപടി ആരംഭിച്ചു
 • Write A Comment

   
  Reload Image
  Add code here