ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു: ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

Mon,Apr 16,2018


ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള കേസ്. അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ തിങ്കഴാഴ്ചയാണ് അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ നിയമനടപടിയ്ക്ക് ഉത്തരവിട്ടത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് നല്‍കുന്ന പരാതിയില്‍ അനുകൂല വിധിയുണ്ടായ സാഹചര്യത്തില്‍ ഒരോരുത്തര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാനാവും. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ' ടാഗ് സജഷന്‍' സംവിധാനമാണ് കേസിനാധാരമായിരിക്കുന്നത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമത്തിന്റെ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു.

ശതകോടിക്കണക്കിന് ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലായേക്കുമെന്നും ജഡ്ജ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. ഫെയ്‌സ്ബുക്ക് സിഇഓ അമേരിക്കന്‍ ജനപ്രതിനിധികള്‍ക്ക് മുമ്പില്‍ വിചാരണ നേരിട്ടതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ' ടാഗ് സജഷന്‍' ഫീച്ചര്‍ അവതരിപ്പിച്ചത്. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. അടുത്തിടെ മറ്റാരെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അക്കാര്യം ചിത്രത്തിലുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ അറിയിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരുന്നു. ചിത്രങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനവും ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്.

അതേസമയം ബ്രിട്ടന്‍ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് ഈ സേവനം നല്‍കുന്നില്ല.

Other News

  • കല്യാണ ദിവസം വധുവിന്റെ വീട്ടിലെത്തി അധികം സ്ത്രീധനം ചോദിച്ച് ബഹളമുണ്ടാക്കിയ വരന്റെയും പിതാവിന്റെയും തല നാട്ടുകാര്‍ പാതി മൊട്ടയടിച്ചു വിട്ടു
  • ആലീസ് ജോസഫ് വെട്ടിക്കാട്ടുപറമ്പില്‍ നിര്യാതയായി
  • 55 കിലോമീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ ഹോങ്കോങ് - സുഹായ് കടൽപ്പാലം തുറന്നു
  • ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് 103-ാം സ്ഥാനം
  • പടിഞ്ഞാറേതില്‍ ജോര്‍ജ് ജോണ്‍ നിര്യാതനായി
  • അഴിമതിയില്‍ യുപി ഒന്നാം സ്ഥാനത്ത്; തൊട്ടുപിന്നില്‍ പഞ്ചാബും തമിഴ്‌നാടും
  • അറബ് രാഷ്ട്രങ്ങളെ അവഗണിച്ചുള്ള ഇറാന്‍ബന്ധം ഇന്ത്യക്കു ഗുണകരമോ?
  • വര്‍ദ്ധിക്കുന്ന പട്ടിണിയും കാലാവസ്ഥാ വ്യതിയാനവും ഭീഷണിയെന്ന് യു എന്‍
  • ബെല്‍ജിയത്തില്‍ ശരവണഭവനില്‍നിന്ന് ചൂടുദോശ കഴിച്ച് ഉപരാഷ്ട്രപതി
  • 'മേക് ഇന്‍ ഇന്ത്യ', 'അസ്സംബ്ലിങ് ഇന്‍ ഇന്ത്യ' ആയി മാറുന്നു
  • ഭക്ഷ്യസുരക്ഷയില്‍ നിന്നും പോഷകാഹാരസുരക്ഷയിലേക്ക്
  • Write A Comment

     
    Reload Image
    Add code here