വ്യാഴത്തേക്കാള്‍ 13 മടങ്ങ് വലിപ്പമുള്ള അജ്ഞാതവസ്തുവിനെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് കണ്ടെത്തി!

Mon,Aug 06,2018


വാഷിങ്ടണ്‍: വ്യാഴത്തേക്കാള്‍ 13 മടങ്ങ് വലിപ്പം വരുന്ന അജ്ഞാതവസ്തു ബഹിരാകാശത്ത് ചുറ്റിതിരിയുന്നതായി കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്നും 20 പ്രകാശവര്‍ഷമകലെ ഏകനായി ചുറ്റിതിരിയുന്ന തവിട്ടുനിറത്തിലുള്ള ഈ വസ്തുവിന്റെ ധ്രുവത്തിന് ചുറ്റുമായി ഒരു പ്രഭാവലയവുമുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ 200 മടങ്ങ് ശക്തിയുള്ള കാന്തികവലയമാണ് ഗ്രഹത്തിനുള്ളതെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.

പരാജയപ്പെട്ട നക്ഷത്രമെന്ന (ബ്രൗണ്‍ഡ്വാര്‍ഫ്) ഗണത്തില്‍ പെടുന്ന ഈ വസ്തുവിന്റെ സാന്നിധ്യം റേഡിയോ സിഗ്നലുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. അതേസമയം ഇതിന്റെ ആവര്‍ഭാവത്തെക്കുറിച്ചോ ചുറ്റുമുള്ള പ്രഭാവലയത്തെക്കുറിച്ചോ കാര്യമായി അറിവൊന്നും ശാസ്ത്രജ്ഞര്‍ക്കില്ല.

എങ്കിലും ഒരു ഗ്രഹത്തിനും നക്ഷത്രത്തിനുമിടയിലുള്ള ചാരനിറത്തിലൂള്ള പ്രദേശത്തിലൂടെ കറങ്ങുകയാണ് ഈ വസ്തുവെന്ന് ഇവര്‍ പറയുന്നു.

Other News

  • മറിയാമ്മ ജോര്‍ജ് നിര്യാതയായി
  • സണ്ണി സെബാസ്റ്റ്യന്‍ നിര്യാതനായി
  • കേരളം കണ്ട മഹാപ്രളയം
  • സാങ്കേതികവിദ്യാ നിക്ഷേപങ്ങളിലേക്ക് സൗദി ചുവടുമാറ്റുന്നു
  • കരുത്തോടെ ഡോളര്‍; കിതച്ച് രൂപ
  • എസ്ടിഎ1 പദവി പ്രതിരോധ രംഗത്ത് ഇന്ത്യക്ക് നേട്ടമുണ്ടാക്കും
  • 'ഇന്ത്യ ഇനിയും 'ഹിന്ദു പാകിസ്ഥാന്‍' ആയിട്ടില്ല'
  • സില്‍ക്ക് പാതയിലൂടെ പുതിയ സാമ്രാജ്യം നിര്‍മ്മിക്കുന്ന ചൈന (ഒന്നാം ഭാഗം)
  • തകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ട്രില്യണ്‍ ഡോളറിന്റെ ഉയരത്തിലേക്ക് ആപ്പിള്‍
  • ഗ്രേസ് എം.തോമസ് നിര്യാതയായി
  • നരേന്ദ്രമോഡിയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് ട്രമ്പ് പറഞ്ഞതായി റിപ്പോര്‍ട്ട്‌
  • Write A Comment

     
    Reload Image
    Add code here