കുളിപ്പിക്കുന്നതിനിടെ മൃതശരീരം എഴുന്നേറ്റിരുന്നു; കുളിപ്പിച്ച ഇമാം ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു

Wed,Aug 08,2018


മറാകിഷ് (മൊറോക്കോ): കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനു മുന്നോടിയായി കുളിപ്പിക്കുന്നതിനിടെ മൃതദേഹം എഴുന്നേറ്റിരുന്നു.
ഇതുകണ്ട് ഭയപ്പെട്ട പള്ളി ഇമാം (പുരോഹിതന്‍) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
മൊറോക്കന്‍ നഗരമായ മറാക്കിഷിലാണ് സംഭവം. മൃതദേഹം തുണിയില്‍ പൊതിയുന്നതിനിടെയാണ് മയ്യിത്ത് പെട്ടെന്ന് എഴുന്നേറ്റത്. ഇതുകണ്ട ഇമാമിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നഗരത്തിലെ ഒരു പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ബോധരഹിതനായി വീണ യുവാവാണ് പുനര്‍ജനിച്ചത്. ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍ മരിച്ചെന്ന് വിധിച്ചു. പിന്നീട് ഏതാനും ഡോക്ടര്‍മാര്‍ കൂടി പരിശോധന നടത്തിയാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മറവ് ചെയ്യാനുള്ള ഒരുക്കത്തിനിടെ രംഗം മാറിമറിഞ്ഞു.
യുവാവിന് വേണ്ടി ഒരുക്കിയിരുന്ന ഖബറില്‍ ഇമാമിനെ മറവു ചെയ്തു.

Other News

  • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
  • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
  • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
  • Write A Comment

     
    Reload Image
    Add code here