കേരളത്തിലേക്ക് യാത്ര ഒഴിവാക്കാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

Thu,Aug 09,2018


ന്യൂഡല്‍ഹി: കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്. പ്രളയബാധിത മേഖലയായ കേരളത്തില്‍ സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ചയാണ് അമേരിക്കന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്. കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും 22 പേരാണ് വ്യാഴാഴ്ച മാത്രം മരിച്ചത്. 24 ഡാമുകളാണ് തുറന്നത്. പ്രശ്‌നം അതിഗുരുതരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

Other News

  • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള വര്‍ക്ക് ഓതറൈസേഷന്‍ ട്രമ്പ് ഭരണകൂടം റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍
  • വൈറ്റ്ഹൗസിലെ സി.എന്‍.എന്‍ ലേഖകന്റെ പ്രസ് പാസ് റദ്ദാക്കിയ നടപടി അമേരിക്കന്‍ കോടതി പുന:സ്ഥാപിച്ചു
  • കാലിഫോര്‍ണിയയിലെ കാട്ടുതീ കെടുതി അമേരിക്കയെ നടുക്കുന്നു; മരണം കുറഞ്ഞത് 66 ആയി, കാണാതായവര്‍ 631 എന്ന് റിപ്പോര്‍ട്ട്
  • നൂറു കണക്കിനു കുട്ടികള്‍ക്ക് സാന്ത്വനത്തിന്റെ തണല്‍ഒരുക്കുന്ന ഷീബ അമീറിന് സ്വീകരണം നല്‍കി
  • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
  • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
  • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
  • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
  • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
  • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
  • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
  • Write A Comment

     
    Reload Image
    Add code here