ഇന്ത്യയുടെ കരുത്തിലായിരിക്കും അടുത്ത മൂന്നു ദശാബ്ദങ്ങളിൽ ലോക സമ്പദ്ഘടനയുടെ വളർച്ചയെന്ന് ഐഎംഎഫ്‌

Thu,Aug 09,2018


വാഷിങ്ടൺ: ഇന്ത്യയുടെ കരുത്തിലായിരിക്കും അടുത്ത മൂന്നു ദശാബ്ദങ്ങളിൽ ലോക സമ്പദ്ഘടനയുടെ വളർച്ചയെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.). ആഗോള സമ്പദ്ഘടനയിൽ നേരത്തെ ചൈനയ്ക്കുണ്ടായിരുന്ന സ്ഥാനമായിരിക്കും ഇനി ഇന്ത്യക്ക്‌. ആഗോള സാമ്പത്തിക വളർച്ചയിൽ 15 ശതമാനവും സംഭാവന ചെയ്യുന്നത് ഇപ്പോൾ ഇന്ത്യയാണെന്ന് ഐ.എം.എഫിന്റെ ഇന്ത്യയിലെ മിഷൻ ചീഫ് റനിൽ സാൽഗഡോ പറഞ്ഞു.

ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യയെക്കാൾ കൂടുതൽ സംഭാവന ചെയ്യുന്നത് ഇപ്പോൾ ചൈനയും അമേരിക്കയും മാത്രമാണ്. സാമ്പത്തിക പരിഷ്‌കാരങ്ങൾ ഫലം കാണാൻ തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുകയാണ്. 2.6 ലക്ഷം കോടി ഡോളറിന്റെ ഇന്ത്യൻ സമ്പദ്ഘടന ഇപ്പോൾ ആനയെപ്പോലെ ഓടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2019 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം 7.3 ശതമാനവും അടുത്ത സാമ്പത്തിക വർഷം 7.5 ശതമാനവുമായിരിക്കും ഇന്ത്യയുടെ സാന്പത്തിക വളർച്ചയെന്നാണ് അനുമാനം.

എണ്ണവില ഉയരുന്നതും ആഗോള സാമ്പത്തിക അസ്ഥിരതയും നികുതി വരുമാനത്തിലെ ഇടിവും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് ഐ.എം.എഫ്. ഓർമിപ്പിച്ചു. കടത്തിന്റെ തോത് കുറയ്ക്കാനും നികുതിഘടന ലളിതമാക്കാനും ഇന്ത്യയുടെ ഉയർന്ന സാമ്പത്തിക വളർച്ച ഉപയോഗിക്കണം. നോട്ടു നിരോധനത്തിന്റെയും ജി.എസ്.ടി.യുടെയും പ്രത്യാഘാതങ്ങളിൽനിന്ന് ഇന്ത്യൻ സമ്പദ്ഘടന തിരിച്ചുവരാൻ തുടങ്ങിയിട്ടുണ്ട്.

ജി.എസ്.ടി. നടപ്പാക്കിയപ്പോൾ ഹ്രസ്വകാല പ്രശ്‌നങ്ങളുണ്ടായെങ്കിലും ദീർഘകാലയളവിൽ അത് നേട്ടം കൊണ്ടുവരും. വ്യവസായങ്ങളെ രക്ഷിക്കാനുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി നിയമമാണ് മറ്റൊരു പ്രധാന നേട്ടം. പണപ്പെരുപ്പം പിടിച്ചുനിർത്താനായി റിസർവ് ബാങ്ക് ഏതാനും വർഷങ്ങളായി കൈക്കൊള്ളുന്ന നടപടികളും ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഗുണകരമാണെന്ന് ഐ.എം.എഫ്. വിലയിരുത്തി.

ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യൻ സമ്പദ്ഘടനയെ കൂടുതൽ കരുത്തുറ്റതാക്കാമെന്ന് ഐ.എം.എഫ്. നിർദേശിക്കുന്നു.

Other News

 • റെക്കോഡ് ഫണ്ട് നേട്ടവുമായി ബെറ്റോ ഒ റൂര്‍ക്കേ
 • അമ്മയും മകളും ഓരേ വിമാനത്തില്‍ തന്നെ പൈലറ്റുമാരായി!
 • വിവാഹവേദിയില്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി, അമ്പരന്ന് വധൂവരന്മാര്‍!
 • ബ്രെക്‌സിറ്റ് മൂന്ന് മാസമെങ്കിലും വൈകും
 • യുഎസ് വാഴ്‌സിറ്റികളിലെ ഉന്നത വിജയികള്‍ക്ക് കൂടുതല്‍ വിസ
 • ഐഎസ് തടവറയില്‍നിന്നും ജീവിതത്തിലേക്ക്
 • ജര്‍മ്മനിയിലെ കൊളോണില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഏരിയല്‍ ബോംബ് കണ്ടെത്തി; 1200 പേരെ ഒഴിപ്പിച്ചു
 • ഇന്ത്യാ-പാക് സംഘര്‍ഷ വേളയില്‍ നാവികസേനയും തയ്യാറായിരുന്നു
 • ഏലിയാമ്മ തോമസ് നിര്യാതയായി
 • മനുഷ്യരെപ്പോലെയുള്ള കൂണുകളെ കണ്ടെത്തി!
 • പറഞ്ഞ തുക മാത്രം പിന്‍വലിച്ച് എടിഎമ്മും റസീറ്റും തിരികെ നല്‍കി ഭിക്ഷക്കാരന്‍!
 • Write A Comment

   
  Reload Image
  Add code here