ജലനിരപ്പ് താഴുന്നില്ല: ചരിത്രത്തില്‍ ആദ്യമായി ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയര്‍ത്തി; ആശങ്ക ഉയരുന്നു

Fri,Aug 10,2018


തൊടുപുഴ: മഴയുടെ ജലനിരപ്പും രൂക്ഷമായതിനെതുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ അഞ്ചുഷട്ടറുകളും ഉയര്‍ത്തി. ചെറുതോണി അണക്കെട്ടിന്റെ ചരിത്രത്തില്‍ ആദ്യാമായാണഅ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നത്.
വ്യാഴാഴ്ച മൂന്നാമത്തെ ഷട്ടര്‍ അഞ്ച് മീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാധികമായി ഉയരുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്. വെള്ളിയാഴ്ച രാവിലെ ജലനിരപ്പ് 2401.60 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ കൂടി തുറക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ നിര്‍ബന്ധിതരായത്.
രാവിലെ ഏഴു മണിയോടെ രണ്ടാമത്തെ ഷട്ടറും പിന്നീട് നാലാമത്തെ ഷട്ടറും ഉയര്‍ത്തുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടില്‍ നിന്ന് കുലംകുത്തിവരുന്ന വെള്ളം നേരെ ചെറുതോണിപ്പുഴയിലേക്കാണ് വരുന്നത്. ചെറുതോണിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ചെറുതോണി പാലവും ബസ് സ്റ്റാന്‍ഡും വെള്ളത്തിനടിയിലായി. നിരവധി മരങ്ങളും കടകളും പുഴയെടുത്തു. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചി്രിക്കുകയാണ്.
ഇരുപത്തിയാറു വര്‍ഷത്തിനു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റി മീറ്ററാണ് ഉയര്‍ത്തിയത്. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് നാലു മണിക്കൂര്‍ നേരത്തേക്ക് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് രാത്രി മുഴുവന്‍ തുറന്നിടാന്‍ തീരുമാനിക്കുകയായിരുന്നു.

Other News

  • പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
  • ഓഡിറ്റോറിയത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയില്ല; മനംനൊന്ത് പ്രവാസി വ്യവസായി ജീവനൊടുക്കി
  • ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ബൃന്ദ കാരാട്ട്
  • പി.എം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു
  • ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ പരാതിയുമായി ബിഹാര്‍ സ്വദേശിനി; ആരോപണം വ്യാജമെന്ന് ബിനോയ്
  • ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു
  • ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: ദേശീയ തല പണിമുടക്ക് പൂര്‍ണം
  • കേരള കോണ്‍ഗ്രസ്: ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ നിയമ പോരാട്ടത്തിലേക്ക്
  • സിഐ നവാസിന് ജോലിയില്‍ പ്രവേശിക്കാനായില്ല; ഡിസിപി പൂങ്കുഴലിയുടെ അന്വേഷണ റിപ്പോര്‍ട്ടും തീരുമാനവും നിര്‍ണായകം
  • സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അമ്മയുടെ മൊഴി; ഒരു വര്‍ഷമായി അജാസ് ഭീഷണിപ്പെടുത്തുന്നു
  • ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തീരുമാനിച്ചു; ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്
  • Write A Comment

     
    Reload Image
    Add code here