മന്ത്രി സഭ അഴിച്ചുപണി: ജയരാജന് വ്യവസായം; തദ്ദേശ ഭരണ ജലീലില്‍നിന്ന് എ.സി മൊയ്തീനിലേക്ക്; ആഗസ്റ്റ് 14 ന് സത്യപ്രതിജ്ഞ

Fri,Aug 10,2018


തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ഒരിടവേളയ്ക്കുശേഷം വ്യവസായ മന്ത്രിയായി തിരിച്ചെത്തുന്നു. വെള്ളിയാഴ്ച വൈകിട്ട് ചേരുന്ന സിപിഎം സംസ്ഥാനക്കമ്മിറ്റിയില്‍ ഇതു സംബന്ധമായ തീരുമാനമുണ്ടാകും.
ആഗസ്റ്റ് 14 ന് ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. വ്യവസായ വകുപ്പിനൊപ്പം നേരത്തേ കൈകാര്യം ചെയ്തിരുന്ന കായിക വകുപ്പും ജയരാജന് തന്നെ ലഭിക്കും.
അതേസമയം, തദ്ദേശഭരണ വകുപ്പ് കെടി ജലീലില്‍ നിന്ന് മാറ്റി എ.സി മൊയ്തീന് നല്‍കാനും ധാരണയായി. ഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും മാത്രമാകും ഇനി ജലീലിന്റെ വകുപ്പുകള്‍.
മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സിപിഎം സെക്രട്ടേറിയറ്റിലാണ് ധാരണയായത്.
വൈകിട്ട് 3.30ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നുള്ള നിയമസഭാംഗമായ ജയരാജന് ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം നഷ്ടമായത്. നൂറ്റിപ്പത്ത് ദിവസം മാത്രം മന്ത്രിയായിരുന്ന ജയരാജന്‍ 22 മാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നത്. ഇരുപതംഗ മന്ത്രിസഭയില്‍ സിപിഎമ്മിന്റെ പതിനൊന്നാമത്തെ പ്രതിനിധിയായ ജയരാജനാകും ക്യാബിനറ്റില്‍ രണ്ടാമന്‍. അതിനാല്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയാല്‍ പകരം ചുമതലയും ജയരാജനാകുമെന്നാണ് സൂചന. പിണറായി മന്ത്രിസഭയില്‍ രാജി വെച്ചതിന് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെയാളായ ജയരാജന്‍ കണ്ണൂരില്‍ നിന്നുള്ള നാലാമത്തെ മന്ത്രിയാകും.

Other News

  • രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; ടി. സിദ്ധിഖ് പിന്മാറി; അറിയിപ്പു ലഭിച്ചെന്ന് ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല
  • തിരുവനന്തപുരത്ത് 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
  • കെ.എം. മാണിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • മൃതദേഹം മാറി അയച്ച സംഭവം: മലയാളി യുവാവിന്റെ ജഢം ശ്രീലങ്കയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു
  • സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് ട്വന്റി -20 മുന്നണി സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കും
  • കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതെ ബിജെപി നേതൃത്വം
  • കേരളത്തില്‍ ബിജെപി 14 സീറ്റിലും ബിഡിജെഎസ് അഞ്ച് സീറ്റിലും മത്സരിക്കും; കോട്ടയത്ത് പിസി തോമസ്
  • ഓച്ചിറയില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയത് ബെംഗളുരുവിലേക്കെന്ന് പോലീസ് ; പ്രതിയെ സംരക്ഷിക്കില്ലെന്ന് പിതാവ്
  • ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി
  • കലാഭവന്‍ മണിയുടെ മരണം: ഏഴു പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നു
  • കേരളത്തില്‍ ഒമ്പത് സിറ്റിംഗ് എം.എല്‍.എ മാര്‍ മത്സരത്തിന്; സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രം തിരുത്തിക്കുറിക്കുന്നു, കാത്തിരിക്കുന്നത് അധിക സാമ്പത്തിക ബാധ്യത
  • Write A Comment

     
    Reload Image
    Add code here