പ്രളയ ദുരന്തം വിലയിരുത്താന്‍ രാജ്‌നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും; ഹെലികോപ്ടറില്‍ പറന്ന് വീക്ഷിക്കും

Fri,Aug 10,2018


ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും.
പ്രളയ ബാധിത മേഖലകള്‍ വീക്ഷിക്കാന്‍ ഹെലികോപ്ടറിന്റെ സഹായം തേടും. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണെന്ന് രാജ്നാഥ് സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എല്ലാ വകുപ്പുകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പ്രളയ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
സംസ്ഥാനത്തെ പ്രളയസാഹചര്യം ആഭ്യന്തരമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

Other News

  • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
  • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
  • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
  • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
  • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
  • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
  • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
  • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
  • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
  • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
  • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
  • Write A Comment

     
    Reload Image
    Add code here