കനേഡിയന്‍ നഗരത്തില്‍ വെടിവയ്പ്; കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു

Fri,Aug 10,2018


ടൊറന്റോ: കാനഡയിലെ കിഴക്കന്‍ നഗരമായ ഫ്രെഡറിക്‌ടോണില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ നടന്ന വെടിവയ്പില്‍ രണ്ടു പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു. അക്രമി എന്നു സംശയിക്കുന്നയാള്‍ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് അറിയിച്ചു.
മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം പിന്‍വലിച്ചുവെങ്കിലും സംഭവത്തെപ്പറ്റിയുള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഒരു വീടിനു സമീപത്തു നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പ്രാദേശിക ടിവി റിപ്പോര്‍ട്ടര്‍ പറഞ്ഞു.
ന്യൂ ബ്രുണ്‍ണ്‌വിക് പ്രവിശ്യയുടെ തലസ്ഥാനമായ ഫ്രെഡറിക്‌ടോണിലെ ജനസംഖ്യ 56000 ആണ്. അമേരിക്കയിലേതിനേക്കാള്‍ തോക്കു നിയന്ത്രണ നിയമങ്ങള്‍ കാനഡയില്‍ കര്‍ശനമാണെങ്കിലും അടുത്തകാലത്തായി വെടിവയ്പ് സംഭവങ്ങള്‍ ഇവിടെ വര്‍ധിച്ചു വരികയാണ്.

Other News

  • യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് കാനഡക്കാര്‍
  • പ്രളയ ദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന കേരളത്തിനായി എംകെഎയും കൈകോര്‍ക്കുന്നു
  • ടി.എം.എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌ക്കാര്‍ബറോ ചാമ്പ്യന്‍മാര്‍
  • സൗദിയുമായുള്ള തര്‍ക്കം: കാനഡയെ ബാധിക്കുമോ?
  • സൗദി-കാനഡ കലഹം: സൗദിയിലെ വിദേശ നിക്ഷേപങ്ങളെ ബാധിക്കും
  • സാവോയ്‌സ് റസ്റ്റോറന്റ് ശൃംഖലയുടെ കാല്‍ഗരി ശാഖയ്ക്ക് തുടക്കമാകുന്നു
  • കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണമഹോത്സവം 2018: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കൂടാരയോഗം ഫാമിലി പിക്‌നിക് ആഗസ്റ്റ് 18 ന്
  • ചരിത്ര മുഹൂര്‍ത്തമൊരുക്കി കളിക്കൂട്ടം ഓണാഘോഷം 2018
  • ലോമ ഓണാഘോഷം 18 ന്
  • Write A Comment

     
    Reload Image
    Add code here