'കോംകാസ' എന്തുകൊണ്ട് ഇന്ത്യയ്ക്ക് പ്രധാനമാണ്

Thu,Sep 13,2018


ഭാവിയില്‍ ഡോക് ലാം മാതൃകയിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തമായ നിലയിലായിരിക്കും. കാരണം യുദ്ധ സാഹചര്യങ്ങളില്‍ വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ഇന്ത്യക്കു ലഭ്യമാക്കുന്നതിന് യുഎസും ഇന്ത്യയും ഒപ്പുവച്ച കമ്മ്യൂണിക്കേഷന്‍സ് കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ് (കോംകാസ) വഴിയൊരുക്കും. ഇന്ത്യയുടേയും ചൈനയുടെയും ഭൂട്ടാന്റെയും അതിര്‍ത്തികള്‍ ചേരുന്ന ഡോക്‌ലാമില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിര്‍ത്തി സംഘര്‍ഷം മാസങ്ങളോളം നീണ്ടുനിന്നു. അത്തരം സാഹചര്യങ്ങളില്‍ കോംകാസയുടെ ഫലമായി യുഎസില്‍നിന്നും ഇന്ത്യക്കു സൈനികമായി പ്രധാനമായതും രഹസ്യവുമായ സാങ്കേതിക വിദ്യകളുടെയും വിവരങ്ങള്‍ ലഭിക്കും. ഇനി പറയുന്ന 7 കാരണങ്ങളാല്‍ കോംകാസ ഇന്ത്യക്കു വളരെ പ്രധാനമാണ്:
1. യുദ്ധരംഗത്ത് തല്‍ക്ഷണം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ യുഎസില്‍നിന്നും നിര്‍ണ്ണായകമായ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും കോഡുകളും ഇന്ത്യക്കു ലഭ്യമാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് അത് പ്രദാനം ചെയ്യുന്നു. യുഎസ് നിര്‍മ്മിതമായ യുദ്ധവിമാനത്തില്‍ ഘടിപ്പിച്ചിട്ടുളള ഉപകരണത്തിലേക്ക് യുദ്ധമുന്നണിയിലെ വിവരങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ ഭൂമിയില്‍നിന്നും എത്തിച്ചുകൊടുക്കുന്നതിനു കഴിയും.
2. ഏറ്റവും ഭദ്രമായ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം എന്നാണ് യുഎസിന്റെ ഡേറ്റ ലിങ്ക് പരിഗണിക്കപ്പെടുന്നത്. അമേരിക്കന്‍ ഇന്റലിജന്‍സ് സമാഹരിച്ചിട്ടുള്ള വിവരങ്ങള്‍ ഇന്ത്യക്കു ലഭ്യമാകും.
3. ഒരേ കമ്മ്യൂണിക്കേഷന്‍ സമ്പ്രദായങ്ങള്‍ ഉപയോഗിക്കാന്‍ കോംകാസ ഇരു രാജ്യങ്ങളെയും അനുവദിക്കുകയും സൈന്യങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ പരസ്പര ബന്ധിതമാക്കുകയും ചെയ്യുന്നു.
4. ഇത്തരമൊരു കരാറിലൂടെയല്ലാതെ രഹസ്യ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളോടുകൂടിയ സൈനിക പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യക്കു വില്‍ക്കുന്നതിന് യുഎസിന് കഴിയില്ല. സി 130 ജെ, സമുദ്രത്തിലെ നിരീക്ഷണത്തിനുള്ള പി 81 തുടങ്ങിയ അത്യാധുനിക സൈനികോപകരണങ്ങളില്‍ അത്ര ഭദ്രമല്ലാത്തതും വാണിജ്യാടിസ്ഥാനത്തില്‍ ലഭിക്കുന്നതും മാത്രമായ ഉപകരണങ്ങള്‍കൊണ്ട് ഇന്ത്യക്കു തൃപ്തിപ്പെടേണ്ടി വരുമായിരുന്ന സ്ഥിതിക്കാണ് കോംകാസ മാറ്റമുണ്ടാക്കാന്‍ പോകുന്നത്. ഇന്ത്യക്കു വില്‍ക്കുന്നതായി യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ച കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ ഇനി യുഎസ് ഗവണ്മെന്റിനു കഴിയും.
5. ചൈനയുടെയും പാകിസ്ഥാന്റെയും സൈനിക നീക്കങ്ങളെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് ശേഖരിക്കുന്ന വിവരങ്ങള്‍ തത്സമയംതന്നെ ഇന്ത്യക്കും ലഭ്യമാക്കുന്നതിന് കോംകാസ ഉപകരിക്കും.
6. ആയുധങ്ങള്‍ ഘടിപ്പിച്ച സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യക്കു ലഭ്യമാകും. കോംകാസ ഇല്ലായിരുന്നുവെങ്കില്‍ ആയുധങ്ങളും കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങളുമുള്ള ഡ്രോണുകള്‍ ഇന്ത്യക്കു നല്‍കാന്‍ യുഎസിന് കഴിയില്ലായിരുന്നു.
7. യുഎസുമായി നേരത്തെ ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (ലിമോവ) ഇന്ത്യ ഒപ്പുവച്ചിരുന്നു. കോംകാസ ഇന്ത്യ-യുഎസ് സൈനിക ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ചുവടുവയ്പാണ്. യുഎസില്‍നിന്നും അത്യാധുനിക സൈനികോപകരണങ്ങള്‍ ലഭിക്കുന്നതിനായി ഏതൊരു രാജ്യവും അടിസ്ഥാനപരമായ മൂന്നു പ്രതിരോധ കരാറുകളില്‍ ഒപ്പുവയ്ക്കണം. ലിമോവ, കോംകാസ. ബേക്ക (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ് ഫോര്‍ ജിയോസ്‌പേഷ്യല്‍ കോഓപ്പറേഷന്‍) എന്നിവയാണവ. സമീപ ഭാവിയില്‍ത്തന്നെ ബേക്കയും ഒപ്പുവയ്ക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

Other News

 • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • Write A Comment

   
  Reload Image
  Add code here