'ഫ്‌ളോറന്‍സ്' ചുഴലി കൊടുങ്കാറ്റ് കരോലിന തീരത്തോട് അടുക്കുന്നു; കാറ്റിന്റെ ശക്തി കുറഞ്ഞുവെങ്കിലും 'അനേകരുടെ മരണത്തിനു' കാരണമായേക്കുമെന്ന് മുന്നറിയിപ്പ്

Thu,Sep 13,2018


വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്ക് അതീവ അപകടകാരിയായ 'ഫ്‌ളോറന്‍സ്' ചുഴലി കൊടുങ്കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എത്തും. കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും 'അനേകരുടെ മരണത്തിന്' ചുഴലിക്കാറ്റ് കാരണമായേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചഴലിക്കാറ്റിനൊപ്പം ഉണ്ടാകുന്ന കനത്ത മഴ വളിയ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അഡ്മിനിസ്‌ട്രേറ്റര്‍ ബ്രോക് ലോങ് പറഞ്ഞു. മണിക്കൂറില്‍ 105 മൈല്‍ വേഗതിയിലേക്കു കുറഞ്ഞതിനെ തുടര്‍ന്ന് ചുഴലി കൊടുങ്കാറ്റിനെ കാറ്റഗരി രണ്ടിലേക്ക് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിലും 'അതീവ അപകടകാരിയായി' നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കരോലിന, വിര്‍ജീനിയ എന്നിവിടങ്ങളില്‍ അടിക്കണക്കിനു മഴയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നദികള്‍ക്കു സമീപവും, താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവര്‍ ഇനിയും ഒഴിഞ്ഞു പോയില്ലെങ്കില്‍ സമയം തീര്‍ന്നു കൊണ്ടിരിക്കുയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് കരോലിനയുടെ തീരപ്രദേശങ്ങളിലുള്ള ദ്വീപുകളില്‍ കനത്ത മഴ ചെയ്തു തുടങ്ങിയിട്ടുണ്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ചുഴലിക്കാറ്റ് കരയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
ചുഴലിക്കാറ്റ് വീശുന്ന പ്രദേശങ്ങളില്‍ ഒരു കോടിയോളം ജനങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. പത്തു മുതല്‍ 30 ലക്ഷം വരെ വീടുകളില്‍ വൈദ്യുതിബന്ധം നഷ്ടപ്പെട്ടേക്കാമെന്ന് എനര്‍ജി കമ്പനികള്‍ അറിയിച്ചു. 1400 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. തീര മേഖലയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

Other News

  • വിശുദ്ധ യുദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും
  • ശബരിമല; ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കര്‍മ സമിതി
  • എം.എം.ജേക്കബിനെ 'ഓര്‍മ' അനുസ്മരിച്ചു
  • എസ്.എം.സി.സി. ലൈബ്രറി ഉദ്ഘാടനം ചെയ്തു
  • ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ പ്രചാരണത്തിന് ചൂടേറി; കെ.പി.ജോര്‍ജും ജൂലി മാത്യുവും വിജയ പ്രതീക്ഷയില്‍
  • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
  • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
  • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
  • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
  • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
  • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • Write A Comment

     
    Reload Image
    Add code here