സൗദി വനിതാ പൈലറ്റുകളെ തേടുന്നു: 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍

Fri,Sep 14,2018


റിയാദ്: ആദ്യമായി സ്വദേശി വനിതാ പൈലറ്റകളെയും എയര്‍ഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സൗദി ആഭ്യന്തര വിമാന കമ്പനിയായ ഫ്‌ളെയ്‌നാസിന് 24 മണിക്കൂറിനകം ലഭിച്ചത് 1000 അപേക്ഷകള്‍. മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്. വ്യോമയാന മേഖലയില്‍ സൗദി സ്ത്രീകള്‍ക്ക്‌ നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഫിലിപ്പിന്‍സ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു അധികവും ജോലി ചെയ്യിരുന്നത്‌.

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്‌ളെയ്‌നാസ് എയര്‍ലെന്‍സിന് ലഭിച്ച അപേക്ഷാ പ്രളയം. സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഫ്‌ളെയിനാസ് വാക്താവ് പറഞ്ഞു. ഒരു വിമാനകമ്പനികളുടെ വിജയത്തിന്‌ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജൂണിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വയം വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തത്.

Other News

  • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
  • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
  • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
  • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • Write A Comment

     
    Reload Image
    Add code here