കാലിഫോർണിയയിൽ അഞ്ചുപേരെ വെടിവെച്ച്​ കൊന്ന്​ അക്രമി ആത്​മഹത്യ ചെയ്​തു

Fri,Sep 14,2018


കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിലെ ബക്കെർഫീൽഡിൽ ​തോക്കുധാരി അഞ്ചുപേരെ വെടിവെച്ച് കൊന്ന ശേഷം ആത്​മഹത്യ ചെയ്​തു. അക്രമിയും ഭാര്യയും കാലിഫോർണിയയിലെ ​ബക്കെർഫീൽഡിലെ ട്രാവലിങ്ങ്​ കമ്പനിയിലേക്ക്​ ചെന്ന്​ അവിടെ ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും അതിനുശേഷം ആദ്യം ഭാര്യയെ വെടിവെച്ച് കൊല്ലുകയുമായിരുന്നു.

തുടർന്ന്​ ഇയാളുമായി തർക്കിച്ച വ്യക്​തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവച്ചു. പിന്നീട് ഒരു വീട്ടിലേക്ക് കയറി മറ്റുരണ്ടുപേരെക്കൂടി വെടിവച്ചുവീഴ്ത്തി.

ഒരു സ്ത്രീയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും ഇയാള്‍ സ്വയം വെടിവച്ച് മരിക്കുകയുമായിരുന്നു. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Other News

  • വിശുദ്ധ യുദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും
  • ശബരിമല; ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കര്‍മ സമിതി
  • എം.എം.ജേക്കബിനെ 'ഓര്‍മ' അനുസ്മരിച്ചു
  • എസ്.എം.സി.സി. ലൈബ്രറി ഉദ്ഘാടനം ചെയ്തു
  • ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ പ്രചാരണത്തിന് ചൂടേറി; കെ.പി.ജോര്‍ജും ജൂലി മാത്യുവും വിജയ പ്രതീക്ഷയില്‍
  • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
  • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
  • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
  • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
  • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
  • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • Write A Comment

     
    Reload Image
    Add code here