കുഞ്ഞിന് നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ല; ഇന്ത്യക്കാരായ ദമ്പതിമാരെ ഫ്‌ളോറിഡയില്‍ അറസ്റ്റു ചെയ്തു

Fri,Sep 14,2018


ചെന്നൈ: കുഞ്ഞിന് നിര്‍ദേശിച്ച ചികിത്സ നല്‍കാത്തതിന്‌ ഇന്ത്യക്കാരായ ദമ്പതിമാരെ ഫ്‌ളോറിഡയില്‍ അറസ്റ്റു ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇവരെ വ്യാഴാഴ്ച 30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് ആറു മാസം പ്രായമുള്ള മകളുടെ ഇടതു കൈയിലെ വീക്കവുമായി ഇവര്‍ ഫ്‌ളോറിഡയിലെ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ നടത്താന്‍ വിസമ്മതിക്കുകയും കുഞ്ഞിനെ ഡോക്ടറുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം. കുഞ്ഞിനോടുള്ള ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തി എന്നാണ് അധികൃതരുടെ വാദം.

തമിഴ്‌നാട് സ്വദേശികളായ പ്രകാശ് സേത്തുവും മാല പനീര്‍ശെല്‍വവുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ്. മകള്‍ ഹിമിഷയുടെ ചികിത്സക്കാണ് ഇവര്‍ എത്തിയത്. ഇവര്‍ അറസ്റ്റിലായതോടെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഏറ്റെടുത്തിരുന്നു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായി അധികൃതര്‍ കുറച്ചു നല്‍കുകയായിരുന്നു. സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്.

എന്നാല്‍ സുഹൃത്തുക്കള്‍ പ്രകാശിനും മാലയ്ക്കും എതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ വളരെ ചെലവേറിയതായിരുന്നെന്നും അത്രയും പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണവുമാണ് ഇവര്‍ പരിശോധനകള്‍ക്ക് സമ്മതം നല്‍കാതിരുന്നതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. കൂടാതെ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ബന്ധുക്കളെപ്പോലുമേല്‍പിക്കാതെ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

അടുത്തകാലത്തായി നിരവധി മാതാപിതാക്കള്‍ അമേരിക്കയില്‍ ശിശു സംരക്ഷണ നിയമങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടു. 2012 ല്‍ ഇന്ത്യന്‍ ദമ്പതിമാരുടെ പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിന് തലയ്ക്ക് പരിക്കേറ്റുവെന്ന കാരണത്തില്‍ കുഞ്ഞിനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കിയത്.

Other News

  • ശ്രീലങ്ക സ്‌ഫോടനം; ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
  • വൈറ്റ്ഹൗസിലേക്ക് മത്സരിക്കാന്‍ ജോ ബൈഡനും; മുന്‍ വൈസ് പ്രസിഡന്റിന് ഇത് മൂന്നാമത്തെ ശ്രമം
  • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
  • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
  • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
  • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
  • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
  • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
  • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
  • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
  • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
  • Write A Comment

     
    Reload Image
    Add code here