കനത്ത മഴ, കാറ്റ്; വന്‍ നാശം വിതച്ച് 'ഫ്‌ളോറന്‍സ്' നോര്‍ത്ത് കരോലിനയില്‍ വീശിയടിക്കുന്നു, അഞ്ചു പേര്‍ കൊല്ലപ്പെട്ടു

Fri,Sep 14,2018


വാഷിംഗ്ടണ്‍ ഡി സി: കാറ്റിന്റെ വേഗം കുറഞ്ഞതിനെ തുടര്‍ന്ന് 'ഫ്‌ളോറന്‍സ്' ചുഴലി കൊടുങ്കാറ്റ് ട്രോപ്പിക്കല്‍ സ്റ്റോം എന്ന നിലയിലേക്ക് ഡൗണ്‍ഗ്രേഡ് ചെയ്‌തെങ്കിലും നോര്‍ത്ത് കരോലിനയില്‍ കനത്ത മഴയും കാറ്റും ജനജീവിതം വലിയ നാശം വിതയ്ക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ അഞ്ചു പേര്‍ പ്രകൃതി ദുരന്തത്തില്‍ കൊല്ലപ്പെട്ടു. അഞ്ചു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ ജാക്‌സണ്‍വില്ലില്‍ ഒരു ഹോട്ടല്‍ തകര്‍ന്നതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ 60 താമസക്കാരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മാറി താമസിക്കണമെന്ന നിര്‍ദേശം പാലിക്കാത്തവര്‍ ദുരന്തം സ്വയം വിളിച്ചു വരുത്തുകയാണെന്ന് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ രോയ് കൂപ്പര്‍ പറഞ്ഞു.
എട്ടു മാസത്തെ മഴ ഈ മൂന്നു ദിവസം കൊണ്ട് നോര്‍ത്ത് കരോലിനയില്‍ ലഭിക്കുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് പറയുന്നത്. ശക്തമായ മഴ വലിയ വെള്ളപ്പൊക്കം സൃഷ്ടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാവിലെ വരെ നോര്‍ത്ത് കരോലിനിയിലെ തീര നഗരമായ അറ്റിലാന്റിക് ബീച്ചില്‍ 30 ഇഞ്ച് മഴ ലഭിച്ചതായി യു.എസ് ജിയോളജിക്കല്‍ സര്‍വീസ് പറഞ്ഞു. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മഴ ഏതാനും ദിവസം ഇവിടെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള കെടുതികള്‍ നോര്‍ത്ത് കരോലിനയെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ചുഴലിക്കാറ്റ് 18 ട്രല്യണ്‍ ഗാലന്‍ മഴവെള്ളം അമേരിക്കന്‍ മണ്ണില്‍ എത്തിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ടെക്‌സസില്‍ ദുരന്തം വിതച്ച ഹാര്‍വി ചുഴലി കൊടുങ്കാറ്റ് 33 ട്രില്യണ്‍ ഗാലന്‍ മഴവെള്ളമാണ് മണ്ണില്‍ എത്തിച്ചത്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുവാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Other News

  • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
  • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
  • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
  • ട്രമ്പിന്‌ എട്ടുവയസുകാരന്റെ പക്വതയും കൗമാരക്കാരിയുടെ അരക്ഷിതത്വവും- ജോണ്‍ കെറി
  • 'ഫ്‌ളോറന്‍സ്' പ്രളയക്കെടുതിയില്‍ മരണം ഇരുപത്തഞ്ചായി; തീര നഗരമായ വില്‍മിങ്ടണ്‍ ഒറ്റപ്പെട്ടു
  • മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജോ​ൺ കെ​റി​യു​ടെ ഇ​റാ​ൻ സ​ന്ദ​ർ​ശ​നം ന​യ​വി​രു​ദ്ധ​മെ​ന്ന്​ ട്രമ്പും പോംപിയോയും
  • ഫിലഡല്‍ഫിയായില്‍ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച്ച
  • ശ്രുതി നായ്ക്കിന് ലൈഫ് സയന്‍സസ് ഗവേഷണത്തിന് അവാര്‍ഡ്
  • ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലേക്ക് കെവിന്‍ തോമസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി
  • 'ഫ്‌ളോറന്‍സ്' കൊടുങ്കാറ്റ്; മരണം പതിനൊന്നായി, ദുരിതം തുടരുന്നു, 10 ലക്ഷം വീടുകളില്‍ വൈദ്യുതിയില്ല
  • Write A Comment

     
    Reload Image
    Add code here