ആന്‍ഡ്രൂ ഷീറിന്റെ ഇന്ത്യാ സന്ദര്‍ശനം; ജസ്റ്റിന്‍ ട്രൂഡോയേക്കാള്‍ വേഗത്തില്‍ പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തി

Wed,Oct 10,2018


ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനം നടത്തുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട് ചര്‍ച്ച നടത്തി. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിവാദ സന്ദര്‍ശനത്തേക്കാള്‍ ഫലപ്രദമായിരുന്നു പ്രതിപക്ഷ നേതാവായ ആന്‍ഡ്രൂ ഷീറിന്റെതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറുദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിനം മാത്രമാണ് ട്രൂഡോയ്ക്ക് മോഡിയെ സന്ദര്‍ശിക്കാനായതെങ്കില്‍ ആന്‍ഡ്രൂ ഷീര്‍ ഇന്ത്യയിലെ തന്റെ രണ്ടാമത്തെ ദിനം തന്നെ മോഡിയെ കണ്ടു. അമേരിക്കയുമായും മെക്‌സിക്കോയുമായും പുതിയതായി ഒപ്പിട്ട കരാറിനെക്കുറിച്ച് ഷീര്‍ മോഡിയോട് വിശദീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഇന്ത്യയുമായുള്ള വ്യാപാരം ശക്തമാക്കുമെന്നും ഷീര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി.ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും ഷീര്‍ പറഞ്ഞു.

സിക്ക് തീവ്രവാദി നേതാവുമായുള്ള കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക തണുത്ത സ്വീകരണമാണ് ഇന്ത്യ നല്‍കിയിരുന്നത്. എന്നാല്‍ ഷീറിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമായിരുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.

Other News

  • സിആര്‍എ ഫോണ്‍ സ്‌കാം; ഇന്ത്യന്‍ യുവാക്കള്‍ കാനഡയില്‍ നടത്തിയ വന്‍ സൈബര്‍ തട്ടിപ്പ്‌
  • വാവേ: ഇറാൻ ഉപരോധനിയമം ലംഘിച്ചതിന് മെങ്ങിന്റെ പേരിൽ കുറ്റം
  • വാവേ മേധാവിയുടെ മകളുടെ അറസ്റ്റ്; പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി
  • മെങ്​ വാന്‍ഷോവിന്​ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട്​ കനേഡിയൻ പ്രോസിക്യൂട്ടർ വാൻകൂവർ കോടതിയിൽ
  • ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി
  • ഹുവാവെയ് ഉയര്‍ത്തുന്ന ഭീഷണി കാനഡ അവഗണിക്കുന്നു
  • കാനഡയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
  • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
  • ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടീവ് കാനഡയില്‍ അറസ്റ്റില്‍; രോഷമുയര്‍ത്തി ചൈന, അണിയറ നീക്കം നടത്തിയത് അമേരിക്ക
  • ഏഴും പത്തും വയസുള്ള സഹോദരന്മാര്‍ സി.പി.ആര്‍ നല്‍കി വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു
  • ജാക്കിചാന്റെ മകള്‍ കനേഡിയന്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്തു
  • Write A Comment

     
    Reload Image
    Add code here