ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തി

Wed,Oct 10,2018


തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിച്ചതായി സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും മേള സംഘടിപ്പിക്കുക. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഇക്കുറി ഉണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്‌കാരം നല്‍കിയിരുന്നത്.

പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.

Other News

  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
  • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
  • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
  • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
  • Write A Comment

     
    Reload Image
    Add code here