സന്നിധാനത്തും, പമ്പയിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ്

Thu,Oct 11,2018


കൊച്ചി: മണ്ഡല കാലത്ത് സന്നിധാനത്തും പമ്പയിലും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലും തീര്‍ത്ഥാടന പാതകളിലും സ്ത്രീകള്‍ക്കായി കൂടുതല്‍ ശുചിമുറികള്‍ ക്രമീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രളയത്തെത്തുടര്‍ന്ന് പമ്പ നാശോന്മുഖമായ സാഹചര്യത്തില്‍ പ്രധാന ഇടത്താവളമായി നിശ്ചയിച്ചിരിയ്ക്കുന്ന നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയ്ക്കലില്‍ നിലവിലുള്ള 400 ശുചിമുറികള്‍ക്ക് പുറമേ 100 എണ്ണം കൂടി നിര്‍മ്മിയ്ക്കും. ഇതില്‍ 100 എണ്ണം സ്ത്രീകള്‍ക്ക് മാത്രമായി ക്രമീകരിയ്ക്കും. ശുചിമുറി സംവിധാനങ്ങള്‍ പാടേ തകര്‍ന്ന സാഹചര്യത്തിലാണ് പമ്പയില്‍ 100 എണ്ണം പുതുതായി നിര്‍മ്മിയ്ക്കുന്നത്.
സ്‌നാനഘട്ടങ്ങളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യമൊരുക്കും.പമ്പ ബസ് സ്റ്റാന്‍ഡിനടുത്തും മരക്കൂട്ടത്തും സ്ത്രീകള്‍ക്കായി 25 ബയോ ടൊയ്‌ലറ്റുകള്‍ വീതം സ്ഥാപിക്കും. സന്നിധാനത്ത് നൂറിലേറെ ശുചിമുറികളും സ്ത്രീകള്‍ക്കായി സ്ഥാപിക്കും. സ്ത്രീകളുടെ ശുചിമുറികള്‍ക്ക് പിങ്ക് നിറം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും കുടിവെള്ളമെത്തിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. അപ്പം അരവണ പ്ലാന്റുകളും സമയബന്ധിതമായി പ്രവര്‍ത്തനസജ്ജമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Other News

  • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
  • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
  • വ്രതമെടുത്ത് ശബരിമലയില്‍ പോകുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഭീഷണി
  • ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയില്ല: അയ്യപ്പ സേവാ സംഘം
  • ശബരിമല പ്രശ്‌നത്തില്‍ ചിലര്‍ രണ്ടാം വിമോചന സമരത്തിനു കോപ്പു കൂട്ടുന്നുവെന്ന് കോടിയേരി
  • # മി ടൂ പരാതി: മുകേഷിനുമാത്രമായി പ്രത്യേക നിയമം ഇല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
  • ശബരിമല പ്രശ്‌നം: സമവായ നീക്കവുമായി വീണ്ടും സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് കളമൊരുക്കി ദേവസ്വം ബോര്‍ഡ്
  • ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി
  • 'എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്'; പുനഃപരിശോധന ഹര്‍ജിക്കെതിരെ ഹര്‍ജി
  • വിഗ്രഹത്തിന് അവകാശമുണ്ട്; തന്ത്രി കുടുംബം പുനഃപരിശോധനാ ഹര്‍ജി നല്‍കി
  • പ്രധാന റോഡരികിലെ രണ്ട് എ.ടി.എമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നില്‍ ഏഴംഗ സംഘമെന്ന്‌ സൂചന
  • Write A Comment

     
    Reload Image
    Add code here