ഹൃദയാഘാത സാധ്യത വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കണ്ടെത്താം

Thu,Oct 11,2018


സി ടി സ്‌കാനുകളില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ വിശകലനം ചെയ്ത് ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രവചിക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍. ഹൃദയത്തിന്റെ കമ്പ്യൂട്ടഡ് ടോമോഗ്രാഫി (സിടി) സ്‌കാനുകളില്‍ തെളിയുന്ന രൂപങ്ങളില്‍ ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികള്‍ക്കു ചുറ്റിനുമുള്ള കൊഴുപ്പിനെ അല്‍ഗോരിതം ഉപയോഗപ്പെടുത്തി വിശകലനം ചെയ്യുന്നതിലൂടെയാണ് ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ കഴിയുന്നത്. ഓസ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും യുഎസിലും ജര്‍മനിയിലുമുള്ള ചില സ്ഥാപനങ്ങളിലെയും ഗവേഷക സംഘങ്ങള്‍ വികസിപ്പിച്ചെടുത്തതാണ് ഈ സാങ്കേതികവിദ്യ. രക്ത ധമനികള്‍ പ്രകമ്പിതമാകുമ്പോള്‍ കൊഴുപ്പിന്റെ രൂപത്തിലും മാറ്റം സംഭവിക്കുന്നു. ഹൃദയാഘാതങ്ങള്‍ക്ക് ഇത് 30% വരെ കാരണമാകുന്നുണ്ട്.
ഹൃദയ രക്തധമനികളില്‍ സംഭവിക്കുന്ന പ്രകമ്പനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഏതൊക്കെ രക്തധമനികളായിരിക്കും ഹൃദയാഘാതത്തിനു കാരണമാകുക എന്നു പറയാന്‍ കഴിയുമെന്ന് ഓസ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ കാര്‍ഡിയോ വാസ്‌ക്കുലാര്‍ മെഡിസിന്‍ പൊഫസ്സറായ ചരലംബോസ് അന്റോണിയാഡസ് പറയുന്നു. സാധാരണയുള്ള സി ടി സ്‌കാനുകളിലൂടെ ഇത് വിശകലനം ചെയ്യാന്‍ കഴിയും. രക്തധമനിക്കുള്ളില്‍ കൊഴുപ്പു അടിഞ്ഞുകൂടുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഹൃദയാഘാതങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. കൊഴുപ്പിന്റെ ഫലമായി രക്തധമനികള്‍ എത്രത്തോളം ചുരുങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ സി ടി സ്‌കാനുകളിലൂടെ ഡോക്ടര്‍മാര്‍ മനസ്സിലാക്കുന്നത്. പുതിയ സാങ്കേതികവിദ്യ ചുരുങ്ങാന്‍ സാധ്യതയുള്ള രക്തധമനികളെകുറിച്ചായിരിക്കും ഡോക്ടര്‍മാരെ അറിയിക്കുക. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഹൃദയാഘാത സാധ്യതകളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്നതിന് ഇതിലൂടെ കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ പുതിയ സാങ്കേതികവിദ്യക്ക് യുഎസിലെയും യൂറോപ്പിലും ഭരണപരമായ അംഗീകാരം നേടിയെടുക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
ഹൃദ്രോഗങ്ങളും ഹൃദയാഘാതങ്ങളും ലോകവ്യാപകമായിത്തന്നെ മരണത്തിന് ഏറ്റവും കൂടുതല്‍ കാരണമാകുന്നുണ്ട്. എല്ലാ ഹൃദയാഘാതങ്ങളും തടയാന്‍ കഴിയില്ലെങ്കിലും 20% മുതല്‍ 30% വരെ ഹൃദയാഘാതങ്ങള്‍ പുതിയ സാങ്കേതികവിദ്യയിലൂടെ തടയാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഓസ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ഒരു കമ്പനി ലോകത്തെവിടെനിന്നുമുള്ള സി ടി സ്‌കാനുകള്‍ 24 മണിക്കൂറിനുള്ളില്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന ഉപകരണം വികസിപ്പിക്കുകയാണ്.

Other News

 • ജോസ് കുടിലില്‍ ചിക്കാഗോയില്‍ നിര്യാതനായി
 • കുടിലില്‍ ജോസ് നിര്യാതനായി
 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • മറിയാമ്മ പൊട്ടനാട്ട് നിര്യാതയായി
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • Write A Comment

   
  Reload Image
  Add code here