പി.കെ.ശശി എം.എല്‍.എ യ്ക്ക് എതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സി.പി.എം സെക്രട്ടേറിയറ്റ് പരിഗണിക്കും; നടപടിക്ക് സാധ്യത

Thu,Oct 11,2018


തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡനപരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സിപിഎം സെക്രട്ടേറിയറ്റില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നുവെന്നാണ് വിവരം.
അതേസമയം, ഗൂഢാലോചന നടന്നുവെന്ന ശശിയുടെ ആരോപണത്തിലും നടപടിയുണ്ടാകും. ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. പെണ്‍കുട്ടിയുടെ മൊഴി വിശ്വസനീയമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തലെന്നാണ് വിവരം. ശശിയുടെ ഫോണ്‍ സംഭാഷണങ്ങളുടെ പകര്‍പ്പും ശശിക്ക് വേണ്ടി പരാതി പിന്‍വലിപ്പിക്കാന്‍ നടന്ന ശ്രമങ്ങളുടെ ദൃശ്യങ്ങളും പെണ്‍കുട്ടി കമ്മീഷന് കൈമാറിയിരുന്നു. ഇതും കമ്മീഷന്‍ മുഖവിലയക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പി കെ ശശിക്ക് എതിരെ നടപടി വേണമെന്ന്കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം.
എന്നാല്‍ ഇതിനൊപ്പം, പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കേണ്ടവിഷയം പുറത്തേക്ക് പോയതിന് പിന്നില്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ പി.കെ ബാലനും പി.കെ ശ്രീമതിയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ടാകും. ഡിവൈഎഫ്‌ഐ നേതാവായ യുവതിയാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് 14നാണ് യുവതി, വനിത പോളിറ്റ്ബ്യൂറോ അംഗത്തിനും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരാതി നല്‍കിയത്. ജില്ലാ കമ്മിറ്റിയോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാല്‍ നടപടിയുണ്ടാകാത്തതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി അയക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ മണ്ണാര്‍കാട് ഏരിയാ കമ്മിറ്റി ഓഫീസിന്റെ മുകളിലത്തെ നിലയില്‍ വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു.

Other News

  • മുല്ലപ്പെരിയാറില്‍ കേരളത്തിനു പുതിയ അണക്കെട്ടാനുള്ള വിവര ശേഖരണത്തിന് തമിഴ്നാടിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം
  • പിഎസ് സി വഴി 500 കണ്ടക്ടര്‍മാരെ നിയമിക്കാന്‍ കെഎസ്ആര്‍ടിസി അഡൈ്വസ് മെമ്മോ അയച്ചു; 250 പേര്‍ക്ക് ഉടന്‍ നിയമനം: എംഡി ടോമിന്‍ ജെ തച്ചങ്കരി
  • കെഎസ്ആര്‍ടിസിയിലെ കൂട്ടപ്പിരിച്ചുവിടല്‍: 980 ഓളം സര്‍വീസുകള്‍ മുടങ്ങി; യാത്രാദുരിതം വ്യാപകം
  • ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പ്പ് : ഉടമയും നടിയുമായ ലീന മരിയ പോള്‍ പോലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു
  • വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
  • തടസങ്ങള്‍ നീങ്ങി; ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമല ദര്‍ശനം നടത്തി
  • ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വേണ്ടിവന്നാല്‍ എന്‍.എസ്.എസ് സമദൂര സിദ്ധാന്തം ഉപേക്ഷിക്കുമെന്ന് ജി. സുകുമാരന്‍ നായര്‍
  • കോടതി പിടിമുറുക്കി: മുഴുവന്‍ എംപാലല്‍ ജീവനക്കാരെയും കെഎസ്ആര്‍ടിസി പിരിച്ചു വിട്ടു; 4071 ജീവനക്കാര്‍ പെരുവഴിയിലായി
  • ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
  • മഞ്ജുവാര്യരെ കണ്ടല്ല വനിത മതില്‍ സംഘടിപ്പിക്കുന്നതെന്ന് എം എം മണിയും മെഴ്‌സിക്കുട്ടിയമ്മയും
  • കൊച്ചി ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; ലീന മരിയ പോളിനെ നാളെ പോലീസ് ചോദ്യം ചെയ്യും; അക്രമികള്‍ ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന എയര്‍ പിസ്റ്റല്‍
  • Write A Comment

     
    Reload Image
    Add code here