കൊലപാതക കേസുകളില്‍ ആള് ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
Thu,Oct 11,2018

ന്യൂഡല്‍ഹി: 2014ല്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ സ്വയം പ്രഖ്യാപിത ആള് ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷാവിധി ഈ മാസം 16,17 തീയതികളിലായി പ്രഖ്യാപിക്കും. ഹരിയാനയിലെ ഹിസാര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രാംപാലിനെ കുറ്റക്കാരനെന്ന് വിധിച്ചത്?.
നേരത്തെയുള്ള മറ്റു ചില കേസുകളുമായി ബന്ധപ്പെട്ട് രാംപാല്‍ ജയിലിലാണ്. 2014 നവംബറില്‍ ബര്‍വാലയിലെ ആശ്രമത്തില്‍ പൊലീസും രാംപാല്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 5 സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ ആറു പേര് മരിച്ചതാണ് ആദ്യത്തെ കേസ്. കൂടാതെ രാംപാലിന്റെ ആശ്രമത്തില്‍ 2014 നവംബര്‍18ന് ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
രാംപാല്‍ ഉള്‍പ്പെടെ 23 പേരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആറു പേര് രണ്ട് കേസുകളിലും കുറ്റവാളികളാണ്.