പാരീസ് ഭീകരാക്രമണം: ഫ്രഞ്ച് പൊലീസ് സംഘം കേരളത്തിലെത്തി; കനകമല ഗൂഢാലോചന കേസിലെ പ്രതി ഹാജ മൊയ്ദീനെ കണ്ണൂര്‍ ജയിലില്‍ ചോദ്യം ചെയ്യും

Wed,Dec 05,2018


തൃശ്ശൂര്‍ : പാരീസില്‍ 2015ല്‍ നടന്ന ഐസിസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഫ്രഞ്ച് പൊലീസ് സംഘം കേരളത്തിലെത്തി. കനകമല തീവ്രവാദ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഹാജ മൊയ്ദീനെ ചോദ്യം ചെയ്യാനായാണ് സംഘം എത്തിയത്.
പാരീസില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്തവരുമായി ഹാജ മൊയ്ദീന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് അന്വേഷണസംഘം കേരളത്തിലെത്തുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് സംഘം ഹാജയെ ചോദ്യം ചെയ്യുക.
തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് അക്രമണപദ്ധതികള്‍ ഗൂഢാലോചന നടത്തിയതിന് സുബ്ഹാനി ഹാജ ഉള്‍പ്പെടെ എട്ട് പേര്‍ വിചാരണ നേരിടുകയാണ്. കണ്ണൂര്‍ കനകമലയില്‍ ഇവര്‍ രഹസ്യയോഗം ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നാണ് കേസ്.
ആയുധം സംഭരിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ ചുമത്തിയിരിക്കുന്നത്.
ഇതില്‍ സുബ്ഹാനിക്ക് 2015 ലെ പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തിലെത്തിയിരിക്കുന്നത്.

Other News

  • കെ.എം. മാണിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • മൃതദേഹം മാറി അയച്ച സംഭവം: മലയാളി യുവാവിന്റെ ജഢം ശ്രീലങ്കയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു
  • സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് ട്വന്റി -20 മുന്നണി സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കും
  • കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതെ ബിജെപി നേതൃത്വം
  • കേരളത്തില്‍ ബിജെപി 14 സീറ്റിലും ബിഡിജെഎസ് അഞ്ച് സീറ്റിലും മത്സരിക്കും; കോട്ടയത്ത് പിസി തോമസ്
  • ഓച്ചിറയില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയത് ബെംഗളുരുവിലേക്കെന്ന് പോലീസ് ; പ്രതിയെ സംരക്ഷിക്കില്ലെന്ന് പിതാവ്
  • ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി
  • കലാഭവന്‍ മണിയുടെ മരണം: ഏഴു പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നു
  • കേരളത്തില്‍ ഒമ്പത് സിറ്റിംഗ് എം.എല്‍.എ മാര്‍ മത്സരത്തിന്; സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രം തിരുത്തിക്കുറിക്കുന്നു, കാത്തിരിക്കുന്നത് അധിക സാമ്പത്തിക ബാധ്യത
  • മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിവെച്ചു; മകനു പിന്നാലെ ബിജെപിയിലേക്കെന്ന് സൂചന
  • വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പോരാട്ടം പൊടിപാറും
  • Write A Comment

     
    Reload Image
    Add code here