സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി

Wed,Dec 05,2018


ലണ്ടന്‍: സ്വവര്‍ഗ പങ്കാളിയോടൊപ്പം ജീവിക്കാനായി ഭാര്യയെ കൊന്ന ഇന്ത്യന്‍വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇംഗ്ലണ്ടിലെ മിഡില്‍സ്‌ബോറോയിലെ വീട്ടിലാണ് ഇന്ത്യക്കാരിയായ ഫാര്‍മസിസ്റ്റ് ജെസിക്കയെ (34) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മെയിലായിരുന്നു സംഭവം.

എന്നാല്‍ ഭര്‍ത്താവ് മിതേഷ് പട്ടേല്‍(37) ആദ്യം കുറ്റം നിഷേധിച്ചിരുന്നു. ഗേ ഡേറ്റിങ് ആപ്പ് ആയ ഗ്രിന്റര്‍ വഴി പരിചയപ്പെട്ട സുഹൃത്തിനോടൊപ്പം ജീവിക്കാനാണ് ജെസീക്കയെ കൊന്നതെന്ന് കോടതി കണ്ടെത്തി. ജെസീക്കയുടെ മരണത്തോടെ ലഭിക്കുന്ന 2 മില്ല്യണ്‍ പൗണ്ട് വരുന്ന ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി സുഹൃത്ത് അമിത് പട്ടേലിനോടൊപ്പം ഓസ്‌ട്രേലിയയില്‍ പോയി ജീവിക്കാനായിരുന്നു പദ്ധതി. പഠനത്തിനിടെ കണ്ടുമുട്ടിയ ജെസീക്കയും മിതേഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

താന്‍ നിരപരാധിയാണെന്നും വീട്ടിലെത്തിയപ്പോള്‍ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മിതേഷ് കോടതിയില്‍ മൊഴി നല്‍കിയത്. എന്നാല്‍ കെട്ടിയിട്ട ശേഷം ഇന്‍സുലില്‍ കുത്തിവച്ച്പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ തെളിവു സഹിതം കോടതിയെ ബോധ്യപ്പെടുത്തി. ഭാര്യയെ കൊല്ലാനുള്ള വഴികളും ഇന്‍സുലിന്റെ അളവുകളെ പറ്റിയും മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷനല്‍കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ മിതേഷിനുള്ള ശിക്ഷ കോടതി വിധിക്കും.

Other News

 • ഫ്രാന്‍സില്‍ നാലാമത്തെ ആഴ്ചയും കലാപം രൂക്ഷം; രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്ന് പ്രധാനമന്ത്രി
 • ഇന്റര്‍ ഫെയിത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിക്കുന്നു
 • ഫ്രാന്‍സില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നു: ഇന്ധന നികുതി കുറക്കുമെന്ന് പ്രധാനമന്ത്രി; പ്രക്ഷോഭകാരികളെ തണുപ്പിക്കാന്‍ നീക്കം
 • സൗദിയുമായുള്ള അകല്‍ച്ച; ഒപ്പെക്കില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു, ഇനി എല്‍.എന്‍.ജി കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കും
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • പാരീസില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തലവേദനയായി; അടിയന്തരാവസ്ഥ പരിഗനയില്‍
 • ജാവാ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം
 • ഇറാനിലും കുവൈത്തിലും ഭൂചലനം: 700ല്‍പരം പേര്‍ക്ക് പരിക്കേറ്റു
 • അല്‍ ഐയ്‌നില്‍ കാമുകനെ കൊലപ്പെടുത്തിയ മൊറോക്കന്‍ യുവതിക്ക് ഭര്‍ത്താവും മക്കളുമുണ്ടെന്ന് അഭിഭാഷകന്‍
 • കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെയുള്ള ഭീകരാക്രമണം പാക്കിസ്ഥാനില്‍ ചൈന നടത്തുന്ന വന്‍ നിക്ഷേപ പദ്ധതികള്‍ ആശങ്കയിലാക്കുന്നു
 • Write A Comment

   
  Reload Image
  Add code here