നടിയെ ആക്രമിച്ച കേസ്; അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

Wed,Dec 05,2018


കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതി സുനില്‍കുമാറിന് വേണ്ടി മുമ്പ് ഹാജരായ അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
സുനില്‍ കുമാറിന് വേണ്ടി ഹാജരായ അഡ്വ.പ്രതീഷ് ചാക്കോ, അഡ്വ.രാജു ജോസഫ് എന്നിവരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്. കേസില്‍ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പോലീസ് പ്രതി ചേര്‍ത്തത്.
നടിയെ ആക്രമിച്ച ശേഷം, ഒളിവില്‍ കഴിയവെ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു.
നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ സുനില്‍കുമാര്‍ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസിലെ നിര്‍ണായക തെളിവായ ഈ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Other News

  • എറണാകുളം നഗരത്തില്‍ പാരഗണ്‍ ഗോഡൗണില്‍വന്‍ അഗ്നി ബാധ; ആറു നിലക്കെട്ടിടം തീക്കുണ്ഠമായി
  • കാസര്‍കോട് ഇരട്ടക്കൊല: അറസ്റ്റുചെയ്യപ്പെട്ട മുഖ്യ സൂത്രധാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
  • കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ല; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കും: മുഖ്യമന്ത്രി
  • വീരമൃത്യുവരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും
  • കാസര്‍കോട് കൊലപാതകം അപലപനീയം: പ്രതികള്‍ പാര്‍ട്ടിക്കാരായാല്‍പോലും സംരക്ഷിക്കില്ല: കോടിയേരി
  • കാസര്‍കോട് കൊലക്കേസില്‍ രണ്ട് പേര്‍ പിടിയില്‍; കേസന്വേഷണം പ്രത്യേക സംഘത്തിന്
  • മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു;കോടതി അലക്ഷ്യം നടത്തിയ ഭാരവാഹികള്‍ നോട്ടീസ് അയക്കും
  • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
  • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
  • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
  • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
  • Write A Comment

     
    Reload Image
    Add code here