ഏഴും പത്തും വയസുള്ള സഹോദരന്മാര്‍ സി.പി.ആര്‍ നല്‍കി വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു

Wed,Dec 05,2018


സാസ്‌കറ്റൂണ്‍ (കാനഡ): ഏഴു വയസുള്ള ഗ്രേസനും, പത്തു വയസുള്ള മൂത്ത സഹോദരന്‍ കിയാനും അവരടെ സമപ്രായത്തിലുള്ള ഒരു കുട്ടിയും ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യം ചെയത് വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു. സാസ്‌കറ്റൂണില്‍ താമസിക്കുന്ന വല്യമ്മ പാറ്റി ചാറ്റേഴന്റെ വീട്ടിലെത്തിയ കുരുന്നുകള്‍ ടിവിയില്‍ സിനിമ കാണാന്‍ ഒരുങ്ങുകയായിരുന്നു. ഇതനിടെ ഹൃദ്രോബബാധയുണ്ടായി വല്യമ്മ കുഴഞ്ഞു വീണപ്പോള്‍ കരുന്നുകള്‍ ഭയന്നു കരയുകയല്ല ചെയ്തത്.
അഞ്ചു മാസം മുമ്പ് നഴ്‌സായ അമ്മ ലീ ചാറ്റേഴ്‌സണ്‍ സി.പി.ആര്‍ എങ്ങിനെ നല്‍കണമെന്ന കാര്യമാണ് അവരുടെ ചിന്തയില്‍ വന്നത്. തെല്ലും സമയം കളയാതെ ഇരുവരും വല്യമ്മയ്ക്ക് സി.പി.ആര്‍ നല്‍കാന്‍ തുടങ്ങി. ഇതനിടെ 911 വിളിക്കാനും അവര്‍ മറന്നില്ല. ആംബുലന്‍സ് എത്തുന്നതു വരെ എമര്‍ജന്‍സി പ്രൊസീജിയര്‍ അവര്‍ തുടര്‍ന്നു. പേടിച്ചു പോയെങ്കിലും വല്യമ്മയെ മരണത്തിനു വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ തയാറല്ലായിരുന്നുവെന്നാണ് ഗ്രേസന്‍ ഇതേപ്പറ്റി പ്രതികരിച്ചത്. ഡെയ്‌ലി മെയിലില്‍ ഇവരെപ്പറ്റി വാര്‍ത്ത വന്നതോടെ കുരുന്നുകള്‍ ഹീറോകളായി മാറി.
കടുത്ത ഹൃദ്രോഗബാധയാണ് പാറ്റിക്ക് ഉണ്ടായതെങ്കിലും ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ ലഭിച്ചതു കൊണ്ടും, സമയത്തിന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും കൊണ്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കൊച്ചുമക്കളാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് വല്യമ്മ പറഞ്ഞു. സാസ്‌കറ്റൂണിലുള്ള മെഡീവ് ഹെല്‍ത്ത് സര്‍വീസസ് കുരുന്നുകളെ പുരസ്‌കാരം നല്‍കി ആദരിച്ചു.

Other News

  • വിദേശീയരെ റിക്രൂട്ട് ചെയ്യാന്‍ യു.എസ് കമ്പനികള്‍ കാനഡയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു!
  • ബോണ്ടിലൂടെ പണം സമാഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍
  • യുക്രൈനിലേയും ഇറാഖിലേയും സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്ന് കാനഡ
  • എസ്എന്‍സി ലാവ്‌ലിന്‍ കൈക്കൂലി കേസ്; ജസ്റ്റിന്‍ ട്രൂഡോയെ സമ്മര്‍ദ്ദത്തിലാക്കി ഒരു രാജികൂടി
  • 2030 ഓടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള തുക ബജറ്റിലുള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
  • കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാതിരിക്കാന്‍ മുന്‍കരുതലുമായി ഫെയ്‌സ് ബുക്ക്
  • നന്മ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന്
  • കെഎച്ച്എന്‍എ കണ്‍വെന്‍ഷന് കാനഡയില്‍ ശുഭാരംഭം
  • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാനഡ തീരുമാനിച്ചു
  • എ.ടാക് നാല് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി
  • ക്ലാസുമുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മ്മാണം ഉടന്‍
  • Write A Comment

     
    Reload Image
    Add code here