ഇന്ത്യയുടെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച്

Thu,Dec 06,2018


മുംബൈ: ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചു. നേരത്തെ പ്രവചിച്ചിരുന്ന 7.8ശതമാനത്തില്‍നിന്ന് 7.2 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 2019 അവസാനത്തോടെ ഡോളര്‍ കരുത്താര്‍ജിക്കുമെന്നും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 75 ആകുമെന്നും ഫിച്ച് വിലയിരുത്തുന്നു. 2019-20 വര്‍ഷത്തെ 7.3 ശതമാനത്തില്‍നിന്ന് 7 ശതമാനമായും കുറച്ചിട്ടുണ്ട്. അതേസമയം, 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വളര്‍ച്ച 7.5ശതമാനമാകുമെന്ന് റിസര്‍വ് ബാങ്കിന്റെ അഞ്ചാമത്തെ ദ്വൈമാസ അവലോകന യോഗം വിലയിരുത്തി. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഡിപി വളര്‍ച്ച 7.4ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ആര്‍ബിഐ വിലയിരുത്തുന്നു.

Other News

  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
  • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
  • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
  • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
  • Write A Comment

     
    Reload Image
    Add code here