2022-ൽ ഇന്ത്യയിൽ 5ജി എത്തും

Thu,Dec 06,2018


ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ 2022-ഓടെ എത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു. അടുത്ത അഞ്ചു വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിർമിത ബുദ്ധി (എ.ഐ.), ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നിവ ഉപഭോക്താക്കളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. മാധ്യമ വ്യവസായം നാടകീയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവ വളരെ വേഗത്തിൽ തന്നെ പുതിയ സാങ്കേതിക വിദ്യ എത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് രാജ്യത്ത് 40 കോടി ജനങ്ങൾക്ക് ഉന്നത നിലവാരമുള്ള ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ മീഡിയ കണ്ടന്റ് ഉപഭോഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു. നാലാം തലമുറ ടെലികോം സേവനമായ 4ജി 2010-ലാണ് ഇന്ത്യയിൽ ലഭ്യമാകാൻ തുടങ്ങിയത്. 2016-ഓടെ ഇതിന്റെ ഉപയോഗം വ്യാപകമാകാൻ തുടങ്ങി.

Other News

  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
  • അന്ന ജോര്‍ജ് തൈക്കാടന്‍ നിര്യാതയായി
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
  • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
  • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
  • Write A Comment

     
    Reload Image
    Add code here