കെ. സുരേന്ദ്രന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

Fri,Dec 07,2018


പത്തനംതിട്ട: ഇരുപത്തി ഒന്നു ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ശബരിമലയിലെ ചിത്തിര ആട്ടവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് പേരുടെ ആള്‍ ജാമ്യം വേണം. പുറമെ രണ്ട് ലക്ഷത്തിന്റ ബോണ്ടും പാസ്‌പോര്‍ട്ടും കെട്ടിവയ്ക്കണം. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും കോടതി താക്കീത് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 21 ദിവസമായി സുരേന്ദ്രന്‍ ജയിലിലാണ്. വ്യാഴാഴ്ച കേസില്‍ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ശബരിമലയില്‍ ചിത്തിര ആട്ട വിളക്ക് സമയത്ത് പ്രശ്‌നമുണ്ടാക്കാന്‍ പോയ സുരേന്ദ്രന്റെ നടപടി ന്യായീകരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമാര്‍ശം.
ജാമ്യം ലഭിച്ചതിനാല്‍ കെ സുരേന്ദ്രന്‍ വെള്ളിയാഴ്ച ജയില്‍ മോചിതനാകും. മറ്റ് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും ഈ കേസില്‍ ജാമ്യം ലഭിക്കാഞ്ഞതിനാല്‍ ജയിലില്‍ കഴിയേണ്ടി വരികയായിരുന്നു.
ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. സുരേന്ദ്രന്‍ ജാമ്യത്തിലിറങ്ങിയാല്‍ ശബരിമലയില്‍ കലാപത്തിന് ശ്രമിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എങ്കിലും ഉപാധികളോടെ ജാമ്യം നല്‍കാം എന്ന് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എന്തൊക്കെ ഉപാധികള്‍ ഉള്‍പ്പെടുത്തണം എന്ന് അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കോടതി അത് അംഗീകരിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ ജാമ്യത്തുകയും സുരേന്ദ്രന്‍ കെട്ടിവയ്ക്കണം. ഹൈക്കോടതി ഉപാധിയോടെ ശബരിമല ദര്‍ശനം സുരേന്ദ്രന് സാധ്യമാകില്ലെന്ന് ഉറപ്പായി.

Other News

 • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
 • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
 • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
 • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
 • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
 • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
 • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
 • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
 • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
 • കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി
 • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
 • Write A Comment

   
  Reload Image
  Add code here