ആഢംബരങ്ങളുടെ പകിട്ടില്ലാതെ 59 ആം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തിരിതെളിഞ്ഞു

Fri,Dec 07,2018


ആലപ്പുഴ: മാസങ്ങള്‍ക്കു മുമ്പുണ്ടായ പ്രളയം നല്‍കിയ നഷ്ടങ്ങള്‍ക്കിടയില്‍ ആഢംബരങ്ങളുടെ പകിട്ടില്ലാതെ 51 ആം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തിരിതെളിഞ്ഞു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. 62 ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.
ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ കേരള നടനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളില്‍ ആദ്യ ദിനം മത്സരം നടക്കും. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ അപ്പീലുകളുടെ പ്രളയമില്ലെന്നതും ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ഇത് വരെ കിട്ടിയത് ആകെ 250 അപ്പീലുകള്‍ മാത്രമാണ്.
പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അന്‍പത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.
സ്വാഗതഘോഷയാത്രയോ വന്‍സമാപനസമ്മേളനമോ കൂറ്റന്‍ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളില്‍ പ്രധാനവേദിയുള്‍പ്പടെ പലതും ഒരുക്കിയത് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ്. വലിയ ആര്‍ഭാടങ്ങളില്ലാതെ കലോത്സവത്തിന്റെ ഭക്ഷണവേദിയുടെ പാലുകാച്ചല്‍ ചടങ്ങ് പ്രധാനവേദിയില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ നടന്നിരുന്നു.
മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്റെ സ്വാഗതസംഘം അധ്യക്ഷന്‍. ആര്‍ഭാടങ്ങളില്ലെങ്കിലും ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയില്‍.
സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.

Other News

  • ആലുവ കൂട്ടക്കൊല കേസില്‍ പ്രതി ആന്റണിക്ക് ഹൈക്കോടതി വിധിച്ച വധശിക്ഷ, സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവ് ചെയതു
  • ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിനെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്ക് ലാത്തിയടി; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഹര്‍ത്താല്‍
  • ശബരിമലയില്‍ ഇപ്പോള്‍ സമാധാന അന്തരീക്ഷമാണെന്ന് ഹൈക്കോടതി; ആര്‍ക്കുംപോയി ദര്‍ശനം നടത്താവുന്ന സാഹചര്യം
  • മുഖ്യമന്ത്രിയുടേയും സിപിഎം നേതാക്കളുടേയും വിമാനയാത്ര വിവാദത്തിലേക്ക്; വിമാനക്കൂലിക്കായി സര്‍ക്കാര്‍ ഏജന്‍സിയായ ഒഡാപെക് ചെലവിട്ടത് 2.28 ലക്ഷം രൂപ
  • കണ്ണൂരില്‍ നിന്ന് ദിവസവും നിരവധി രാജ്യാന്തര സര്‍വീസുകള്‍; റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍
  • പളളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാന്‍ പൊലീസ് ശ്രമം; വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി
  • ദീപാ നിശാന്ത് മാര്‍ക്കിട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സര വിധി റദ്ദാക്കി
  • കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടിയുടെ ജര്‍മന്‍ സഹായം
  • ചരിത്രം രചിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാന സര്‍വീസ് ആരംഭിച്ചു; അബുദാബിയിലേക്ക് ആദ്യ സര്‍വീസ്
  • മെഡിക്കല്‍ ഷോപ്പുകളിലേക്ക് വാട്ട്‌സ് ആപ്പ് വഴി മരുന്നു വിവരം അയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി
  • മുന്‍മുഖ്യമന്ത്രിമാര്‍ക്കു ക്ഷണമില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം
  • Write A Comment

     
    Reload Image
    Add code here