തിരക്കിട്ടും ചട്ടം ലംഘിച്ചും സിബിഐ ഡയറക്ടറെ മാറ്റിയതെന്തിന്? കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Fri,Dec 07,2018


ന്യൂഡല്‍ഹി: തിരക്കിട്ടും ചട്ടം ലംഘിച്ചും സിബിഐ ഡയറക്ടറെ മാറ്റിയതെന്തിനെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി.
സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചട്ടംമറികടന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെയാണ് സുപ്രീംകോടതിരൂക്ഷമായി വിമര്‍ശിച്ചത്. അലോക് വര്‍മയെ അവധിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതി തേടേണ്ടത് അനിവാര്യമായിരുന്നുവെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
സെലക്ഷന്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്തായിരുന്നു ബുദ്ധിമുട്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് കേന്ദ്ര വിജിലന്‍സ് കമീഷന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയോടും ചോദിച്ചു. സിബിഐയിലെ ഉന്നതര്‍ തമ്മിലടി തുടങ്ങിയിട്ട് മാസങ്ങളായി. ജൂലൈ മുതല്‍ അതിന് സര്‍ക്കാര്‍ സാക്ഷിയായിരുന്നു. അന്ന് ഇടപെടാമായിരുന്നു. അത് ചെയ്യാതെ, അര്‍ദ്ധരാത്രി ഡയറക്ടറെ മാറ്റേണ്ട സാഹചര്യം എന്തായിരുന്നു? സര്‍ക്കാര്‍ നടപടി സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ വേണ്ടിയായിരിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഓര്‍മിപ്പിച്ചു. തന്നെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് താല്‍ക്കാലിക ഡയറക്ടറെ നിയമിച്ച ഉത്തരവിന് എതിരെ അലോക് വര്‍മയും സര്‍ക്കാരേതര സംഘടനയായ കോമണ്‍കോസും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
ഡയറക്ടര്‍ക്ക് രണ്ട് വര്‍ഷത്തെ സേവനകാലയളവ് ഉണ്ടെന്നാണ് അലോക്വര്‍മ്മയുടെ പ്രധാനവാദം. അതിനു മുമ്പ് നീക്കണമെങ്കില്‍ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവര്‍ അംഗങ്ങളായ സെലക്ഷന്‍കമ്മിറ്റിയുടെ അനുമതി തേടണം.
രണ്ട് വര്‍ഷത്തെ കാലയളവ് നിര്‍ബന്ധമായും നല്‍കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടു. അതേസമയം, അലോക് വര്‍മ തന്നെയാണ് ഇപ്പോഴും ഡയറക്ടറെന്ന വാദം കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ താല്‍ക്കാലിക നടപടിയാണ് നിര്‍ബന്ധിത അവധിയെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

Other News

 • മധ്യപ്രദേശില്‍ 114 സീറ്റുനേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി; ബിഎസ്പി പിന്തുണ കോണ്‍ഗ്രസിന്
 • ഹിന്ദി ഹൃദയ ഭൂമിയില്‍ കാലിടറി ബി.ജെ.പി; കോണ്‍ഗ്രസിന് ഇത് തിരിച്ചു വരവിന്റെ കാലം, ഫൈനല്‍ ജയിക്കണമെങ്കില്‍ കടമ്പകള്‍ പലതും പിന്നിടണം
 • തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ; വ്യാഴാഴ്ച സത്യപ്രതിജ്ഞ
 • രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ബിഎസ്പിയുടെ പിന്തുണ
 • ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് മോഡി; കോണ്‍ഗ്രസിനെ അഭിനന്ദിക്കാനും മറന്നില്ല
 • രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറായില്ല, എന്തൊക്കെയാണ് ചെയ്യരുതെന്ന് പഠിപ്പിച്ചത് മോഡിയാണെന്ന് രാഹുല്‍
 • തെരഞ്ഞെടുപ്പു നടന്ന പല സംസ്ഥാനങ്ങളിലും എസ്.പി, എ.എ.പി, എന്‍.സി.പി പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ടു പിടിച്ച് 'നോട്ട'
 • മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ റിസവര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു
 • രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപം ഉറപ്പാക്കി; മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിനെ അവരോധിക്കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്
 • മിസോറമില്‍ കോണ്‍ഗ്രസിന്റെ തുടര്‍ഭരണം അവസാനിച്ചു; മിസോറം നാഷണല്‍ ഫ്രണ്ടിന് ഭൂരിപക്ഷം
 • രാജസ്ഥാനില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് സിപിഎം സ്ഥാനാര്‍ത്ഥികള്‍
 • Write A Comment

   
  Reload Image
  Add code here