പുതിയ വിവരങ്ങള്‍ ലഭിച്ചു; പ്രവീണ്‍ വധക്കേസ് പരിഗണിക്കുന്നത് ജനുവരി 23 ലേക്കു മാറ്റിവച്ചു

Thu,Jan 10,2019


ഷിക്കാഗോ: അമേരിക്കയിലെ മലയാളി സമൂഹത്തെ ഏറെ നൊമ്പരപ്പെടുത്തിയ പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ നിലിവലുള്ള കേസ് ഡിസ്മസ് ചെയ്യുന്നതു സംബന്ധിച്ച പ്രോസിക്യൂഷന്റെ ഹര്‍ജി ജനുവരി 23 നു പരിഗണിക്കും. ജാക്‌സണ്‍ കൗണ്ടിയിലെ സര്‍ക്യൂട്ട് കോടതിയില്‍ ജനുവരി ഒമ്പത് ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷനാണ് കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ഥിച്ചത്. ഈ കേസില്‍ വീണ്ടും ജൂറി വിചാരണ നടത്തണമെന്ന സര്‍ക്യൂട്ട് കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള കേസ് ഡിസിമിസ് ചെയ്താല്‍ മാത്രമേ പ്രോസിക്യൂഷന് പുതിയ കേസിന്റെ നടപടികള്‍ ആരംഭിക്കുവാന്‍ കഴിയുകയുള്ളു.
ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലുള്ള പ്രതി ഗേജ് ബഥൂണ്‍ മറ്റൊരു കൗണ്ടിയിലുണ്ടായ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുകയാണ്. ഡ്രഗ് ഇടപാടുമായി ബന്ധപ്പെട്ട് ഗേജിന്റെ സഹോദരനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഈ സമയത്ത് വണ്ടി ഓടിച്ചിരുന്നത് ഗേജ് ആണെന്ന് പറയപ്പെടുന്നു. പ്രവീണ്‍ വധവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസ് ഡിസ്മിസ് ചെയ്താല്‍ പുതിയതായി ഉണ്ടായ കേസ് ഇതുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്നു സൂചനയുണ്ട്. അതുകൊണ്ട് പുതിയ കേസില്‍ ഗേജിനെ പ്രതി ചേര്‍ത്താല്‍ അത് പ്രവീണ്‍ കേസുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നും നിയമവൃത്തങ്ങള്‍ പറയുന്നു. ഗേജിനെപ്പറ്റി പുതിയ ചില വിവരങ്ങള്‍ അവസാന നിമിഷം ലഭിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സമയം ആവശ്യമാണെന്നുമാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡി നീല്‍ കോടതിയെ ധരിപ്പിച്ചത്.
ഇതിനിടെ അമേരിക്കയിലെ പ്രമുഖ ചാനലായ ഇന്‍വെസ്റ്റിഗേഷന്‍ ഡിസ്‌കവറി പ്രവീണ്‍ കേസിലെ പുതിയ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കി 30 മിനിറ്റ് ദൈര്‍ഘ്യം വരുന്ന സ്റ്റോറി അടുത്തു തന്നെ സംപ്രേഷണം ചെയ്യുന്നതാണ്.

Other News

 • ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന്റെ ഭാഗമാണെന്ന് അംഗീകരിക്കുവാന്‍ സമയമായെന്ന് ട്രമ്പ്
 • ഇന്ത്യന്‍ വംശജനായ 11 വയസുകാരന്‍ 'ഹെര്‍ക്കുലീസ്, ഹൗദിനി, ഹോംസ്' എന്ന അമേരിക്കന്‍ ചിത്രത്തില്‍ കസറുന്നു
 • ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഇന്ത്യന്‍ വംശജ പ്രസവിച്ചു; നവജാത ശിശുവിനെ കൊന്നു, കേസായി, അച്ഛന്‍ ജീവനൊടുക്കി
 • ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ സുരക്ഷ; അന്വേഷണത്തിന് എഫ്.ബി.ഐ യും
 • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
 • ഡബ്ല്യൂ.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ബിസിനസ് ഫോറത്തിന് തുടക്കമായി
 • എന്‍.എ.ജി.സി വിഷു ആഘോഷിക്കുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ചാരിറ്റി പ്രവര്‍ത്തനത്തില്‍ ചോസന്‍ 300 മായി കൈകോര്‍ത്ത് കോട്ടയം അസോസിയേഷന്‍
 • സാന്‍ഫ്രാന്‍സിസ്‌കോയിലെ സീറോ മലബാര്‍ പള്ളിയുടെ ദശാബ്ദി ആഘോഷങ്ങള്‍ തുടങ്ങി
 • കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ് വോളിബോള്‍ ക്ലബ് രൂപീകരിച്ചു
 • Write A Comment

   
  Reload Image
  Add code here