മതില്‍ പ്രശ്‌നം; ട്രമ്പിനു പിന്നില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വോട്ടര്‍മാരുടെ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്ക അവരെ അലട്ടുന്നു

Thu,Jan 10,2019


വാഷിംഗ്ടണ്‍ ഡി സി: കയ്ച്ചിട്ടിറക്കാനും മേല, മധുരിച്ചിട്ടു തുപ്പാനും മേല എന്ന അവസ്ഥയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇപ്പോള്‍. പ്രസിഡന്റ് ട്രമ്പ് മതില്‍ വിഷയത്തിലെ ഫണ്ടില്‍ കടുംപിടുത്തം നടത്തുമ്പോള്‍ ജി.ഒ.പി വല്ലാത്തൊരു വെട്ടിലാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗം നിര്‍മനിര്‍മാതാക്കള്‍ മതില്‍ വേണമെന്ന ട്രമ്പിന്റെ നിലപാടിനെ ശക്തമായി തുണയ്ക്കുന്നവരാണ്. പക്ഷേ, മറ്റൊരു വിഭാഗം എത്രയും വേഗം ഷട്ട്ഡൗണ്‍ അവസാനിപ്പിക്കണെമന്ന വോട്ടര്‍മാരുടെ സമ്മര്‍ദം നേരിടുന്നു. എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ക്ക് ഈ ആഴ്ച പേ ചെക്ക് ലഭിക്കില്ല. ഇത്തരമൊരു സാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളി പാര്‍ട്ടിക്ക് എത്രത്തോളം ദോഷകരമാകുമെന്ന കാര്യം നേതൃത്വത്തെ അലട്ടുന്നുണ്ട്.
ഓറിഗണില്‍ നിന്നുള്ള റിപപ്ബിലക്കന്‍ പാര്‍ട്ടി അംഗമായ ഗ്രെഗ് വാള്‍ഡന്‍ അതിര്‍ത്തി മതിലിനോട് അനുഭാവം പുലര്‍ത്തുന്ന വ്യക്തിയാണെങ്കിലും കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളോട് ചേര്‍ന്ന് സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിനുളള ബില്ലിന് അദ്ദേഹം വോട്ടു ചെയ്യുകയായിരുന്നു.സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കുന്നത് ജനങ്ങള ബുദ്ധിമുട്ടിലലാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുപതാം ദിവസത്തിലേക്കു കടന്ന ഷട്ട്ഡൗണ്‍ ശനിയാഴ്ച വരെ തുടര്‍ന്നാല്‍ ആധു#ിക അമേരിക്കയടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ഷട്ട്ഡൗണായി മാറും. തങ്ങളുടെ മണ്ഡലത്തിലെ ജനവികാരത്തിനനുസരിച്ചാവും മതില്‍ വിഷയത്തില്‍എന്തു നിലപാട് സ്വീകരിക്കുകയെന്ന് ചില നിയമ നിര്‍മാതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ പക്ഷത്തെ പലരും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഷട്ട്ഡൗണിനെ എതിര്‍ക്കുമ്പോള്‍ ഡെമോക്രാറ്റ് പക്ഷത്തെ ചില നിയമ നിര്‍മാതാക്കള്‍ മതില്‍ നിര്‍മാണത്തെ ശക്തമായി തുണയക്കുന്നു.

Other News

 • ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിന്റെ ഭാഗമാണെന്ന് അംഗീകരിക്കുവാന്‍ സമയമായെന്ന് ട്രമ്പ്
 • ഇന്ത്യന്‍ വംശജനായ 11 വയസുകാരന്‍ 'ഹെര്‍ക്കുലീസ്, ഹൗദിനി, ഹോംസ്' എന്ന അമേരിക്കന്‍ ചിത്രത്തില്‍ കസറുന്നു
 • ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഇന്ത്യന്‍ വംശജ പ്രസവിച്ചു; നവജാത ശിശുവിനെ കൊന്നു, കേസായി, അച്ഛന്‍ ജീവനൊടുക്കി
 • ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ സുരക്ഷ; അന്വേഷണത്തിന് എഫ്.ബി.ഐ യും
 • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
 • ഡബ്ല്യൂ.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ബിസിനസ് ഫോറത്തിന് തുടക്കമായി
 • എന്‍.എ.ജി.സി വിഷു ആഘോഷിക്കുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ചാരിറ്റി പ്രവര്‍ത്തനത്തില്‍ ചോസന്‍ 300 മായി കൈകോര്‍ത്ത് കോട്ടയം അസോസിയേഷന്‍
 • സാന്‍ഫ്രാന്‍സിസ്‌കോയിലെ സീറോ മലബാര്‍ പള്ളിയുടെ ദശാബ്ദി ആഘോഷങ്ങള്‍ തുടങ്ങി
 • കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ് വോളിബോള്‍ ക്ലബ് രൂപീകരിച്ചു
 • Write A Comment

   
  Reload Image
  Add code here