നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി വീണ്ടും; മക്കാലന്‍ അതിര്‍ത്തിയില്‍ പ്രസിഡന്റ് സന്ദര്‍ശനം നടത്തി

Thu,Jan 10,2019


മക്കാലന്‍ (ടെക്‌സാസ്): കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് നാഷണല്‍ എര്‍ജന്‍സി പ്രഖ്യാപിക്കുവാന്‍ താന്‍ തയാറാകുമെന്ന് പ്രസിഡന്റ് ട്രമ്പ് ആവര്‍ത്തിച്ച് ഭീഷമി മുഴക്കി. തനിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ടെക്‌സാസിലെ മക്കാലനില്‍ ട്രമ്പ് പറഞ്ഞു. പരോക്ഷമായി മെക്‌സിക്കോ ഇതിനുള്ള പണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്കാലനിലെ ബോര്‍ഡര്‍ പട്രോള്‍ സ്‌റ്റേഷന്‍ ട്രമ്പ് സന്ദര്‍ശിച്ചു. അനധികൃത കുടിയേറ്റക്കാരില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങളും, പണവും പ്രദര്‍ശിപ്പിച്ച സ്ഥലത്തിനു മുന്നില്‍ നിന്നാണ് ട്രമ്പ് മാധ്യമങ്ങളോടു സംസാരിച്ചത്. ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരും, അനധികൃത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയവരുടെ ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നമുക്ക് പ്രതിബന്ധം ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് ട്രമ്പ് പറഞ്ഞു.
2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നും മെക്‌സിക്കോ അതിനു പണം നല്‍കുമെന്നും ട്രമ്പ് പ്രസ്താവിച്ചിരുന്നു. മതില്‍ നിര്‍മാണത്തിന് മെക്‌സിക്കോ ഒറ്റ ചെക്ക് നല്‍കുമെന്നല്ല താന്‍ ഉദ്ദേശി്ച്ചതെന്നും, പരോക്ഷമായി യു.എസ് - മെക്‌സിക്കോ - കാനഡ കരാര്‍ വഴി പല മടങ്ങ് പണമാണ് അവര്‍ക്ക് നല്‍കേണ്ടി വരികയെന്നും ട്രമ്പ് അവകാശപ്പെട്ടു. എന്നാല്‍, ഈ കരാര്‍ വഴിയുള്ള സാമ്പത്തിക നേട്ടെ സ്വകാര്യ ബിസിനസുകാര്‍ക്കായിരിക്കുമെന്നും അമേരിക്കന്‍ ട്രഷറിക്കല്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Other News

 • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
 • യുഎസിലെ ഭരണ സ്തംഭനം അവസാനിപ്പിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്; മതില്‍ നിര്‍മാണ ഫണ്ട് ഡ്രീമര്‍മാരില്‍ നിന്ന് ഈടാക്കണം
 • അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിച്ച എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് അത് എത്രകാലം തുടരാനാകും എന്ന ആശങ്ക വര്‍ധിക്കുന്നു; വിഷയം കോടതിയുടെ പരിഗണനയില്‍
 • ശീതക്കാറ്റില്‍ അമേരിക്കയുടെ പല ഭാഗങ്ങളും തണുത്തു വിറയ്ക്കുന്നു; അയ്യായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • മോസ്‌കോയിലെ ട്രമ്പ് ടവര്‍: ബുസ്ഫീഡ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി മ്യൂള്ളര്‍, ട്രമ്പിന് ആശ്വാസം
 • രണ്ടാമത് ട്രമ്പ് - കിം ഉച്ചകോടി അടുത്ത മാസം നടക്കുമെന്ന് വൈറ്റ്ഹൗസ്; വിയറ്റ്‌നാം വേദിയാകുമെന്ന് കരുതപ്പെടുന്നു
 • അമേരിക്കയിലെ ആശുപത്രികള്‍ ഇനി മുതല്‍ നിരക്കുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണം
 • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റി തെളിവുണ്ടെന്ന് അവകാശപ്പെട്ട ബെലാറഷ്യന്‍ മോഡലിനെ മോസ്‌കോയില്‍ അറസ്റ്റു ചെയ്തു
 • മോസ്‌കോയിലെ ട്രമ്പ് ടവര്‍: കോണ്‍ഗ്രസ് കമ്മിറ്റി മുമ്പാകെ കള്ളം പറയാന്‍ മൈക്കിള്‍ കോഹനു ട്രമ്പ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ട്രമ്പ്
 • ഫോമായുടെ സേവനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലും
 • സ്വര്‍ഗ സംഗീതവുമായി അല്‍ഫോന്‍സ്, ഫ്രാങ്കോ, അഞ്ജു ടീം അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു
 • Write A Comment

   
  Reload Image
  Add code here