സി ബി ഐ താത്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു

Fri,Jan 11,2019


ന്യൂഡല്‍ഹി : സി ബി ഐ യുടെ താല്‍ക്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു. ഡയറക്ടറായിരുന്ന ആലോക് വര്‍മയെ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ സാഹചര്യത്തിലാണ് താത്കാലിക ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റത്.
ഡയറക്ടര്‍ സ്ഥാനത്ത് പുതിയ ആള്‍ നിയമിതനാകുതുവരെ നാഗേശ്വര്‍ റാവു തുടരും. വ്യാഴാഴ്ച രാത്രി തന്നെ റാവു ചുമതലയേറ്റതായി സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍. ആലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാര്‍ഗെ ശക്തമായി എതിര്‍ത്തിരുന്നു.
പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് അലോക് വര്‍മയെയും സി ബി ഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്രം പദവികളില്‍നിന്ന് മാറ്റിനിര്‍ത്തിയത്.
കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അലോകിന്റെ ഹര്‍ജി ശരിവച്ച കോടതി, അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ സെലക്ഷന്‍ കമ്മറ്റി ചേര്‍ന്ന് വര്‍മയുടെ നിയമനക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

Other News

  • അഡ്വാനിക്കും, മനോഹര്‍ ജോഷിക്കും സീറ്റില്ല; പഴയ പടക്കുതിരകള്‍ അണിയറയിലേക്കു മടങ്ങുന്നു, കരുത്തു കാട്ടി മോഡി - ഷാ കൂട്ടുകെട്ട്
  • യുപിയില്‍ മഹാസഖ്യം ബിജെപിയുടെ സീറ്റ് കുറയ്ക്കും
  • മോഡി വാരണാസിയില്‍, അഡ്വാനിക്കു പകരം ഗാന്ധിനഗറില്‍ അമിത് ഷാ, തിരുവനന്തപുരത്ത് കുമ്മനം; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടികയായി
  • യുപിയില്‍ മോഡി; തമിഴ്‌നാട്ടില്‍ രാഹുല്‍
  • സഖ്യങ്ങൾ ഉറപ്പിച്ച് ബിജെപി മുന്നോട്ട് ; സഖ്യങ്ങൾ ഉറപ്പിക്കാനാവാതെ കോൺഗ്രസ് വിയർക്കുന്നു
  • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
  • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
  • അരുണാചല്‍ പ്രദേശില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു
  • ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി; പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കും
  • ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
  • മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിന് തടസം നിന്ന ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു
  • Write A Comment

     
    Reload Image
    Add code here