രാകേഷ് അസ്താനക്കെതിരായ അഴിമതി കേസില്‍ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി

Fri,Jan 11,2019


ന്യൂഡല്‍ഹി: അഴിമതി കേസില്‍ അകപ്പെട്ട സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി
കേസില്‍ അസ്താനക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
പത്ത് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയോട് കോടതി ഉത്തരവിട്ടു. തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നായിരുന്നു അസ്താനയുടെ ഹര്‍ജി. അസ്താനയും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
മാംസ വ്യാപാരി മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണ കേസില്‍ പ്രതിചേര്‍ക്കാതിരിക്കാന്‍ ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.
സിബിഐ തലപ്പത്തു തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമായത് ഈ കേസാണ്. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് കേസെന്നു വാദത്തിനിടെ ഇരുവരും ആരോപിച്ചിരുന്നു.
അതേസമയം, മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ ഇറക്കിയ ഉത്തരവുകള്‍ ഇടക്കാല സിബിഐ ഡയറക്ടര്‍ നാഗേശ്വര്‍ റാവു റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്.

Other News

  • അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്
  • ലോക സമ്പദ്ഘടനയില്‍ ഇന്ത്യന്‍ സാന്നിധ്യം വളരുന്നു
  • ജെപി നദ്ദ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അമിത് ഷാ പ്രസിഡന്റ് ആയി തുടരും
  • അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകും: പ്രധാനമന്ത്രി
  • രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്
  • മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്
  • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
  • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
  • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
  • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
  • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
  • Write A Comment

     
    Reload Image
    Add code here