നീക്കം ചെയ്ത സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ രാജിവെച്ചു; ഫയര്‍ ആന്‍ഡ് സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കാതെയാണ് സ്വയം വിരമിക്കല്‍

Fri,Jan 11,2019


ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ ആലോക് വര്‍മ രാജിവച്ചു.
സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ആലോക് വര്‍മ അറിയിച്ചത്.
സുപ്രീംകോടതി വഴി നടത്തിയ നിയമ പോരാട്ടത്തിലൂടെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമനം നേടിയ ആലോക് വര്‍മയെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ട് കമ്മിറ്റി കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ രാജി സന്നദ്ധത അറിയിച്ചത്.
പുതിയ ചുമതല സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ആലോക് വര്‍മ അറിയിച്ചു. ഫയര്‍ ആന്‍ഡ് സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആലോക് വര്‍മ കത്തയച്ചു. ഇന്ന് മുതല്‍ താന്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചിരിക്കുന്നു എന്ന് കത്തില്‍ പറയുന്നു.
തനിക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ട് ഏകപക്ഷീയമായിരുന്നു എന്നും വര്‍മ ആരോപിച്ചു. സിവിസി റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന അന്വേഷണം സുതാര്യമല്ലായിരുന്നു. സിവിസി റിപ്പോര്‍ട്ടില്‍ മേല്‍ തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതി തയ്യാറായില്ലെന്നും അലോക് വര്‍മ കത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് അലോക് വര്‍മ രാജി സന്നദ്ധത അറിയിച്ചത്.

Other News

 • അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്
 • ലോക സമ്പദ്ഘടനയില്‍ ഇന്ത്യന്‍ സാന്നിധ്യം വളരുന്നു
 • ജെപി നദ്ദ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അമിത് ഷാ പ്രസിഡന്റ് ആയി തുടരും
 • അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകും: പ്രധാനമന്ത്രി
 • രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്
 • മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്
 • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
 • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
 • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
 • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
 • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
 • Write A Comment

   
  Reload Image
  Add code here