ക്വോട്ട സമ്പ്രദായം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് വിലങ്ങുതടി; ഗ്രീന്‍കാര്‍ഡിന് കാത്തിരിക്കേണ്ടി വരുന്നത് പത്തു വര്‍ഷം

Fri,Jan 11,2019


ന്യൂഡല്‍ഹി: നിശ്ചിത ക്വോട്ട അനുസരിച്ച് ഓരോ രാജ്യത്തിനും ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതു കൊണ്ട് ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള ജോലിക്ക് അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് പത്തു വര്‍ഷത്തോളം കാത്തിരുന്നാല്‍ മാത്രമേ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നുള്ളു എന്ന് അടുത്തയിടെ യു.എസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ക്വോട്ട സമ്പ്രദായം എടുത്തു കളഞ്ഞാല്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും ഏറ്റവുമധികം ഗ്രീന്‍കാര്‍ഡ് കാര്‍ഡ് ലഭിക്കുക.
ഇന്ത്യക്കാര്‍ക്ക് പത്തു വര്‍ഷമാണ് കാത്തിരിക്കേണ്ടി വരുന്നതെങ്കില്‍ ചൈനക്കാര്‍ക്ക് ഇത് പതിനൊന്നര വര്‍ഷത്തിലധികമാണ്. എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടൂറാസ് എന്നിവിടങ്ങളിലുള്ളവരുടെ കാത്തിരിപ്പ് രണ്ടു വര്‍ഷവും പത്തു മാസവുമാണ്. മെക്‌സിക്കോക്കാര്‍ക്ക് ഇത് രണ്ടു വര്‍ഷമാണെങ്കില്‍ മറ്റു രാജ്യക്കാര്‍ക്ക് ഇത് ഒരു വര്‍ഷവും ആറു മാസവും മാത്രമാണ്. ജനസംഖ്യ എത്രയെന്നു നോക്കാതെ തൊഴില്‍ - കുടുംബ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം ഏഴു ശതമാനമെന്ന ക്വോട്ടയാണ് നിലനില്‍ക്കുന്നത്. ഒരേ രാജ്യത്തു നിന്ന് ഒര കാറ്റഗറിയില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ കാലതാമസം വര്‍ധിക്കും.
2018 ഏപ്രിലിലെ കണക്കനുസരിച്ച് ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരായ അപേക്ഷകരുടെ എണ്ണം 306,601 ആണ്. ഇതില്‍ നല്ലൊരു പങ്കും ഐ.ടി പ്രൊഫഷണലുകളാണ്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഗ്രീന്‍കാര്‍ഡുകള്‍ക്കുള്ള അപേക്ഷകരില്‍ 78 ശതമാനവും ഇന്ത്യക്കാരാണെന്ന് സര്‍വേയില്‍ കണ്ടെത്തി. ക്വോട്ട സമ്പ്രദായം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ചില അമേരിക്കന്‍ നിയമ നിര്‍മാതക്കള്‍ നടത്തിയിട്ടുള്ള നീക്കം പൂവണിഞ്ഞാല്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്ന പതിനായിരങ്ങള്‍ക്ക് അത് ശുഭകരമായ കാര്യമാകും.

Other News

 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • കേരളകോണ്‍ഗ്രസ് ചെയര്‍മാനായി സി.എഫ് തോമസ് എംഎല്‍എ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്
 • മെക്​സികോക്ക്​ മേൽ അഞ്ച്​ ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചുവെന്ന്​ ട്രമ്പ്‌
 • 'ന്യൂ സ്റ്റാർട്ട്' ആണവ കരാറിൽനിന്ന് പിൻമാറുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
 • ആമസോണ്‍ സി.ഇ.ഒ യുടെ കോണ്‍ഫറന്‍സ് സ്റ്റേജില്‍ കയറി ഇന്ത്യന്‍ വംശജ തടസപ്പെടുത്തി
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം ആഘോഷിച്ചു
 • ഡാളസില്‍ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസ കര്‍മ്മം ഓഗസ്റ്റ് 17 ന്
 • Write A Comment

   
  Reload Image
  Add code here