ഷട്ട്ഡൗണ്‍; പതിനായിരങ്ങള്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യ പേ ചെക്ക് മുടങ്ങി, പ്രതിസന്ധി രൂക്ഷതയിലേക്ക്

Fri,Jan 11,2019


വാഷിംഗ്ടണ്‍ ഡി സി: മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനുള്ള ഫണ്ടിനെ ചൊല്ലിയുണ്ടായ സര്‍ക്കാരിന്റെ ഭാഗിക ഷട്ട് ഡൗണ്‍ പതിനായിരക്കണക്കിന് ഫെഡറല്‍ ജീവനക്കാരുടെ അനുദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചു തുടങ്ങി. ജനുവവരി 11 വെള്ളിയാഴ്ച ഷട്ട്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആദ്യ പേ ചെക്ക് അവര്‍ക്ക് മുടങ്ങിയിരിക്കുന്നു. ജയില്‍ ഗാര്‍ഡുമാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരൊക്കെ ഷട്ട്ഡൗണ്‍ തുടങ്ങിയതിനു ശേഷം ജോലി തുടരുന്നുണ്ടെങ്കിലും അവര്‍ക്ക് ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് ശമ്പളം ലഭിക്കുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ധനവിനിയോഗ ബില്ലില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പുവയ്ക്കാതിരിക്കുമ്പോള്‍ എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാരുടെ പേ ചെക്കിനെയാണ് അത് ബാധിക്കുന്നത്. ആധുനിക അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റുമധികം കാലം നീണ്ടു നിന്ന ഷട്ട്ഡൗണായി ഇത് മാറുകയാണ്.
പല ഫെഡറല്‍ ജീവനക്കാരും തങ്ങള്‍ക്കു ലഭിച്ച ശൂന്യമായ പേ സ്ലിപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നാസയില്‍ എയ്‌റോ സ്‌പേസ് എന്‍ജിനിയറായ ഓസ്‌കര്‍ മുറിലോ പൂജ്യം ഡോളര്‍ രേഖപ്പെടുത്തിയ ചെക്ക് ട്വീറ്റ് ചെയ്തപ്പോള്‍, എയര്‍ ട്രാഫികി കണ്‍ട്രോളറായി ജോലി ചെയ്യുന്ന സഹോദരനു ലഭിച്ച ഒരു സെന്റ് രേഖപ്പെടുത്തിയ പേ സ്ലിപ് കാറ്റ് ഹെയിഫ്‌നര്‍ പങ്കുവച്ചു. ഓണ്‍ലൈന്‍ വില്‍പന ശൃംഖലയായ ക്രെയ്ഗ് ലിസ്റ്റില്‍ വില്‍പനയ്ക്കുള്ള പലവിധ സാധനങ്ങള്‍ ഫെഡറല്‍ ജീവനക്കാര്‍ വ്യാപകമായി ലിസ്റ്റ് ചെയ്യുകയാണ്. 'ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ സ്‌പെഷല്‍' എന്നു പറഞ്ഞ് ബെഡ്ഡുകള്‍ മുതല്‍ പഴയ കളിപ്പാട്ടങ്ങള്‍ വരെയുള്ള അനവധി സാധനങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വാള്‍മാര്‍ട്ടില്‍ 93.88 ഡോളറിനു വില്‍ക്കുന്നതിന് വെറും 10 ഡോളര്‍ മാത്രം എന്നാണ് ക്രെയ്ഗ് ലിസ്റ്റില്‍ കുട്ടികളുടെ ഒരു റോക്കിംഗ് ചെയറിന്റെ പരസ്യത്തില്‍ പറയുന്നത്.
എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാരെ ഷട്ട്ഡൗണ്‍ നേരിട്ടു ബാധിച്ചു കഴിഞ്ഞു. മൂന്നര ലക്ഷത്തോളം ജീവനക്കാര്‍ ഏതാണ്ട് താത്കാലിക ലേ ഓഫിലാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആയിരക്കണക്കിനു ജീവനക്കാര്‍ അണ്‍ എംപ്ലോയ്‌മെന്റ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി സുരക്ഷാ ജീവനക്കാര്‍ സിക്ക് ലീവ് എടുത്ത സാഹചര്യത്തില്‍ വാരാന്ത്യത്തില്‍ എല്ലാ ടെര്‍മിനലുകളും അടച്ചിടുമെന്ന് മിയാമി ഇന്റര്‍നാഷണല്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Other News

 • നിക്ഷേപം നടത്തി അമേരിക്കയിലേക്ക് വിസ സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; 2018 ല്‍ മൂന്നാംസ്ഥാനത്ത്
 • എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു
 • കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥി സംവാദം ഷിക്കാഗോയില്‍ നടത്തി
 • ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം
 • യു.എസ് സെനറ്റ് യൂത്ത് പ്രോഗ്രാമില്‍ സാന്നിധ്യമറിയിച്ച് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍
 • അമേരിക്കന്‍ പാചക മത്സരത്തില്‍ മലയാളി യുവതി ഒന്നാമതെത്തി
 • ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനും സുവിശേഷ യോഗവും നടത്തുന്നു
 • ഫോമാ ദേശീയ വിമന്‍സ് ഫോറം ഉദ്ഘാടനം ടാമ്പയില്‍
 • അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവക രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • ഒബാമയുടെ ഭരണകാലത്ത് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അലന്‍ ക്രൂഗര്‍ വിടവാങ്ങി
 • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
 • Write A Comment

   
  Reload Image
  Add code here